എയുഎബി യോഗം 19 – 12- 2023 ന് ന്യൂഡൽഹിയിൽ ചേർന്നു. സഖാക്കൾ നേരിട്ടും ഓൺലൈനായും പങ്കെടുത്ത യോഗമായിരുന്നു. ബിഎസ്എൻഎൽഇയു, എൻഎഫ്ടിഇ , എസ്എൻഇഎ , സേവാ, എഐബിഎസ്എൻഎൽഎ ,ബിഎസ്എൻഎൽ എംഎസ്, എഐടിഇഇഎ , ബിഎസ്എൻഎൽ എടിഎം എന്നിവയുടെ ജനറൽ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു. എഫ്എൻടിഒ, എസ്എൻഎടിടിഎ, എഐബിഎസ്എൻഎൽഒഎ, ബിഎസ്എൻഎൽഇസിഎന്നീ സംഘടനകളുടെ ജനറൽ സെക്രട്ടറിമാർ ഓൺലൈനിൽ പങ്കെടുത്തു. എഎൽടിടിസി പ്രശ്നത്തിൽ എയുഎബി നടത്തിയ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. ബിഎസ്എൻഎൽ ജീവനക്കാരുടെ ഏറ്റവും വലിയ പ്രശ്‌നമായ ശമ്പള പരിഷ്‌കരണവും യോഗം ചർച്ച ചെയ്തു. ബിഎസ്എൻഎൽ മാനേജ്‌മെന്റ് പിന്തുടരുന്ന എച്ച്ആർ നയവും ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു. ബിഎസ്എൻഎൽ മാനേജ്‌മെന്റുമായും ഡിഒടിയുമായും ചർച്ച നടത്തി ശമ്പള പരിഷ്‌കരണ വിഷയം മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുക്കാനും ആവശ്യമെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.