നിലവിൽ ആദായനികുതി കണക്കാക്കുന്നത് മെഡിക്കൽ റീഇംബേഴ്സ്മെന്റ്, മെഡിക്കൽ അലവൻസ് എന്നിവയെ കൂടി വരുമാനമായി കണക്കാക്കിയാണ്. എന്നാൽ യുപി (ഈസ്റ്റ്) സർക്കിളിലെ ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ, ജീവനക്കാരുടെ ചികിത്സയ്‌ക്ക് വേണ്ടിയുള്ള ഏതെങ്കിലും ചെലവ് തൊഴിലുടമ നൽകുന്നുണ്ടെങ്കിൽ അത് ആദായ നികുതി കണക്കാക്കുന്നതിന് പരിഗണിക്കേണ്ടതില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഒരു വിവരാവകാശ ചോദ്യത്തിനുള്ള ഉത്തരമായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യുപി (ഈസ്റ്റ്) ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ നൽകിയ വിശദീകരണം ഉദ്ധരിച്ച് എംപ്ലോയീസ് യൂണിയൻ സിഎംഡി ബിഎസ്എൻഎല്ലിന് കത്ത് നൽകി. ബിഎസ്എൻഎല്ലിൽ മേൽപറഞ്ഞ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.