ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണം -AUAB
ന്യൂഡൽഹിയിൽ 19.12.2023 ന് നടന്ന AUAB യോഗം ശമ്പള പരിഷ്കരണം സംബന്ധിച്ച് വിശദമായി ചർച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ സജീവമായി ഇടപെടണമെന്ന് യോഗം തീരുമാനിച്ചിരുന്നു. ഇതിൻ്റെ ആദ്യപടിയായി എയുഎബിയുടെ ഘടക യൂണിയനുകളുടെയും അസോസിയേഷനുകളുടെയും 13 ജനറൽ സെക്രട്ടറിമാർ ഒപ്പിട്ട കത്ത് ടെലികോം സെക്രട്ടറിക്കും ബിഎസ്എൻഎൽ സിഎംഡിക്കും നൽകി. അന്നത്തെ വാർത്താവിനിമയ സഹമന്ത്രിയായിരുന്ന ശ്രീ മനോജ് സിൻഹയും ടെലികോം സെക്രട്ടറിയായിരുന്ന ശ്രീമതി അരുണാ സുന്ദരരാജനും നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എയുഎബിയും ശ്രീ മനോജ് സിൻഹയും ശ്രീമതി അരുണ സുന്ദരരാജനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയുടെ മിനിറ്റ്സ് ഉൾപ്പെടുത്തിയാണ് കത്ത് നൽകിയത്. വിഷയം ചർച്ച ചെയ്യാൻ ടെലികോം സെക്രട്ടറിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം നൽകണമെന്ന് 13 ജനറൽ സെക്രട്ടറിമാർ ഒപ്പിട്ട കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം









