ജൂലൈ 9 – AUAB സർക്കിൽതല യോഗം

AUAB യുടെ അഖിലേന്ത്യാ തീരുമാനപ്രകാരം ജൂലൈ 15 നും 28 നും നടക്കുന്ന പ്രക്ഷോഭ പരിപാടികൾ കേരളത്തിൽ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളെകുറിച്ച് ആലോചിക്കുന്നതിന് AUAB യുടെ കേരളാ സർക്കിൽതല യോഗം ജൂലൈ 9 വൈകുന്നേരം 3 മണിക്ക് ഓൺലൈനിലൂടെ ചേരുന്നു.

FTTH ഉത്തരവ് തുടർനടപടികൾക്കായി ജില്ലാ അധികാരികൾക്ക് നൽകി

ജീവനക്കാർക്കും റിട്ടയർ ചെയ്തവർക്കും 40% (പരമാവധി 300 രൂപ) സൗജന്യ നിരക്കിൽ FTTH കണക്ഷൻ നൽകണമെന്ന കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് തുടർ നടപടികൾക്കായി ജില്ലാ അധികാരികൾക്ക് സർക്കിൾ ഓഫീസ് നൽകിയിട്ടുണ്ട്.

BSNL ജീവനക്കാർക്കും റിട്ടയർ ചെയ്തവർക്കും സൗജന്യ നിരക്കിൽ FTTH കണക്ഷൻ

ജീവനക്കാർക്കും റിട്ടയർ ചെയ്തവർക്കും 50% സൗജന്യ നിരക്കിൽ (സീലിംഗ് ഇല്ലാതെ) FTTH കണക്ഷൻ നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ 29.09.2020 മുതൽ ആവശ്യപ്പെട്ടുവരികയായിരുന്നു. നിരന്തരം നടത്തിയ സമ്മർദ്ദത്തിൻ്റെ ഫലമായി ആവശ്യം പൂർണ്ണമായും അംഗീകരിച്ചില്ലെങ്കിലും 40% സൗജന്യം (പരമാവധി 300 രൂപ) അനുവദിച്ചുകൊണ്ട് BSNL മാനേജ്മെൻ്റ് ഉത്തരവായി. (No.BSNLCO-ADMN/80/2-ADMN Dated 05.07.2021) നിബന്ധനകൾ ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രം ഡിസ്‌കൗണ്ട് 40% (പരമാവധി 300 രൂപ)…

AUAB പ്രക്ഷോഭങ്ങൾ വിജയിപ്പിക്കുക

നിലവിലുള്ള ടവറുകൾ അപ്ഗ്രേഡ് ചെയ്ത് 4 G സേവനം ആരംഭിക്കുക, ജൂൺ മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യുക, തുടർ മാസങ്ങളിൽ കൃത്യ സമയത്ത് ശമ്പളം വിതരണം ചെയ്യുക തുടങ്ങി നിരവധി അവശ്യങ്ങൾ ഉന്നയിച്ചു പ്രക്ഷോഭം സംഘടിപ്പിക്കുവാൻ ഡൽഹിയിൽ 02.07.2021ന് ചേർന്ന AUAB കേന്ദ്ര നേതൃത്വയോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജൂലൈ 15 ന് അവകാശ പത്രികയിലെ ആവശ്യങ്ങൾ ഉന്നയിച്ച പ്ലഗ്…

ഐ‌ഡി‌എ 2021 ജൂലൈ 1 മുതൽ 3.1 % വർദ്ധിച്ചു

ലേബർ ബ്യൂറോ പുറത്തിറക്കിയ ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക പ്രകാരം 2021 ജൂലൈ 1 മുതൽ IDA 3.1 ശതമാനം വർദ്ധിക്കും. 1.10.2020 മുതലുള്ള IDA വർദ്ധനവ് DPE മരവിപ്പിച്ചിരിക്കുകയാണ്. അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാൻ പോലും തയ്യാറാകുന്നില്ല. DPE ഉത്തരവ് ഇറക്കിയാൽ മാത്രമേ വർദ്ധിച്ച IDA ലഭ്യമാകുകയുള്ളൂ.

മെമ്മോറാണ്ടം സമർപ്പണവും പ്രതിഷേധ പ്രകടനവും വിജയിപ്പിച്ച മുഴുവൻ ജീവനക്കാർക്കും അഭിവാദ്യങ്ങൾ

മെമ്മോറാണ്ടം സമർപ്പണവും പ്രതിഷേധ പ്രകടനവും വിജയിപ്പിച്ച മുഴുവൻ ജീവനക്കാർക്കും അഭിവാദ്യങ്ങൾ

AUAB പ്രക്ഷോഭം വൻ വിജയം

BSNL 4G സേവനം ആരംഭിക്കുക, യഥാസമയം ശമ്പളം വിതരണം നടത്തുക, മൂന്നാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ജീവനക്കാരുടെ വിഷയങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് BSNL ലെ ആൾ യൂണിയൻസ്/അസോസിയേഷൻസിൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭം കേരളത്തിൽ വൻ വിജയമാക്കിയ സഖാക്കൾക്കും സുഹൃത്തുക്കൾക്കും AUAB യുടെയും BSNL എംപ്ലോയീസ് യൂണിയൻ്റെയും അഭിവാദ്യങ്ങൾ

ജൂൺ 25 ൻ്റെ പ്രക്ഷോഭ പരിപാടി വിജയിപ്പിക്കുക

മെയ് മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചും, എല്ലാ മാസവും യഥാസമയം ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജൂൺ 25 ന് ഓഫീസുകൾക്ക് മുൻപിൽ AUAB യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രകടനം വിജയിപ്പിക്കുക

© BSNL EU Kerala