BSNL വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022 മാർച്ച് 8 ന് Facebook ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

BSNL വർക്കിംഗ് വിമൻസ് കോർഡിനേഷൻ അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവ്വദേശീയ മഹിളാ ദിനമായ 2022 മാർച്ച് 8 ന് Facebook ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പരിപാടി വൈകുന്നേരം 7 മണിക്ക് ആരംഭിക്കും..അഖിലേന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി (സിഐടിയു) കൺവീനറും സിഐടിയു ദേശീയ സെക്രട്ടറിയുമായ സഖാവ് എ.ആർ.സിന്ധു ഫേസ്ബുക്ക് ലൈവ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും..സംസ്ഥാന ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും ഈ പരിപാടി…

ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധിച്ചു

ബിഎസ്എൻഎല്ലിൻ്റെ ഗാസിയാബാദിലുള്ള 6000 കോടി രൂപ വിലമതിക്കുന്ന 81 ഏക്കർ സ്ഥലവും അതിൽ സ്ഥിതി ചെയ്യുന്ന അഡ്വാൻസ്ഡ് ലെവൽ ടെലകോം ട്രെയിനിങ് സെൻ്ററും ഏകപക്ഷീയമായി ഏറ്റെടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി ബിഎസ്എൻഎൽ ജീവനക്കാർ ആൾ യൂണിയൻസ്/അസോസിഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കേരളത്തിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു.

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മാർച്ച് 18 ന് മുൻപ് അംഗങ്ങളാകുക

BSNL എംപ്ലോയീസ് യൂണിയൻ്റെയും SNEA യുടെയും നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. നിലവിലുള്ള പോളിസി മാർച്ച് 22 ന് അവസാനിക്കും. പുതിയ പോളിസി മാർച്ച് 23 ന് ആരംഭിക്കും. പോളിസിയിൽ ചേരാൻ ആഗ്രഹിക്കുന്ന ജീവനക്കാർ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള നിബന്ധനകളും ഗൂഗിൾ ഫോമും ലഭ്യമാകും. ഫോം പൂർണ്ണമായി പൂരിപ്പിച്ച് സബ്‌മിറ്റ്…

മാര്‍ച്ച് 3 ന്‍റെ പ്രകടനം വിജയിപ്പിക്കുക

ഏകപക്ഷീയമായി ALTTC യെ DOT ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തീരുമാനം എടുക്കുന്നതിനും AUAB യുടെ അടിയന്തര യോഗം 24.02.2022 ന് ഓണ്‍ലൈന്‍ ചേര്‍ന്നു. BSNLEU, NFTE, AIGETOA, SNEA, AIBSNLEA, FNTO, SNATTA, BSNL ATM, AITEEA എന്നീ സംഘടനകളുടെ ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. 6,000 കോടി രൂപ വിപണി മൂല്യമുള്ള ALTTC കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും…

ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു

ബിഎസ്എൻഎൽ നോൺ എക്സിക്യുട്ടീവ് ജീവനക്കാരോട് മാനേജ്മെൻ്റ് പുലർത്തുന്ന വിവേചനം അവസാനിപ്പിക്കണമെന്നും, പിടിച്ചുവെച്ച ഐഡിഎ കുടിശ്ശിക അനുവദിക്കണമെന്നും അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും മത്സരപരീക്ഷ എഴുതുവാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. ഓഫീസുകൾക്കു മുന്നിൽ പ്രകടനം നടത്തി. കേരളത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനം നടന്നു.

ഫെബ്രുവരി 24 ൻ്റെ പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക

നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA കുടിശിക വിതരണം ചെയ്യുക JAO, JTO, JE, TT കേഡറുകളിലേക്കുള്ള പ്രമോഷൻ പരീക്ഷകളിൽ പരമാവധി ഒഴിവുകൾ ഉറപ്പുവരുത്തുക JAO പരീക്ഷക്ക് NE-9 സ്കെയിലിലോ അതിനുമുകളിലോ 5 വർഷം പൂർത്തീകരിക്കണമെന്ന നിബന്ധന ഒഴിവാക്കുക നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് E-office പാസ്സ്‌വേർഡ് അനുവദിക്കുക നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക

കരട് JAO റിക്രൂട്ട്മെൻ്റ് റൂൾസിനെ സംബന്ധിച്ച് BSNL എംപ്ലോയീസ് യൂണിയൻ മാനേജ്മെൻ്റ് മുൻപാകെ നൽകിയ നിർദ്ദേശങ്ങൾ

BSNL കോർപ്പറേറ്റ് ഓഫീസ് JAO റിക്രൂട്ട്‌മെൻ്റ് നിയമങ്ങളുടെ കരട് തയ്യാറാക്കുകയും BSNL എംപ്ലോയീസ് യൂണിയൻ്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു. വിവിധ സർക്കിൾ യൂണിയനുകളും വ്യക്തികളും നൽകിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിശദമായി പരിശോധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റിന് നൽകി. (1) NE-9 ശമ്പള സ്കെയിലിലോ അതിനു മുകളിലോ 5 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് മാത്രമേ JAO മത്സര പരീക്ഷ എഴുതാൻ…

നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ IDA കുടിശ്ശിക വിതരണം ബോധപൂർവ്വം വൈകിപ്പിക്കുന്നു – കുടിശിക ഉടൻ വിതരണം ചെയ്യുക – അല്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും – BSNL എംപ്ലോയീസ് യൂണിയൻ

നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ 01.10.2020, 01.01.2021, 01.04.2021 മുതൽ ലഭിക്കേണ്ട വർദ്ധിച്ച IDA നിയമവിരുദ്ധമായി BSNL മാനേജ്മെൻ്റ് മരവിപ്പിച്ചിരുന്നു. ഇതിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ചു. മരവിപ്പിച്ച IDA പുനഃസ്ഥാപിച്ചു നൽകുവാൻ CMD ക്ക് നിർദ്ദേശം നൽകികൊണ്ട് ബഹു. ഹൈക്കോടതി 17.2.2021 ന് ഉത്തരവിട്ടു. അതിൻ്റെ അടിസ്ഥാനത്തിൽ IDA കുടിശ്ശിക നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ നിരവധി തവണ…

പുതുതായി പ്രസിദ്ധീകരിച്ച JAO ഡ്രാഫ്റ്റ് റിക്രൂട്ട്മെൻ്റ് റൂളിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് സർക്കിൾ യൂണിയന്‍ നൽകിയ നിർദ്ദേശം

വിദ്യാഭ്യാസ യോഗ്യതa. വിദ്യാഭ്യാസ യോഗ്യത നിലവിൽ നിർദ്ദേശിച്ചിട്ടുള്ള ഡിഗ്രിയിൽ നിന്ന് +2 ആയി കുറയ്ക്കണം.b. 2009 ൽ സ്ക്രീനിംഗ് ടെസ്റ്റിലൂടെ പാർട്ട് 1 പാസ്സായ മുഴുവൻ ജീവനക്കാരെയും വിദ്യാഭ്യാസ യോഗ്യത നോക്കാതെതന്നെ പരീക്ഷ എഴുതാൻ അനുവദിക്കണം. സർവീസ് ദൈർഘ്യംa. NE 6 (9020 – 17430) ശമ്പള സ്കെയിലിലോ അതിന് മുകളിലുള്ള ശമ്പള സ്കെയിലിലോ രണ്ടിലും കൂടി 5 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക്…

ബിഎസ്എൻഎൽ ആസ്തികൾ കൈമാറുന്നതിനെതിരെ ഒപ്പുശേഖരണം

നേഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്ന പേരിൽ ബിഎസ്എൻഎൽ ടവറുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബിഎസ്എൻഎൽ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഒപ്പുശേഖരണം ജനറൽ മാനേജർ ഓഫീസിനു മുന്നിൽ മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 14917 ടവറുകളും 2.84 ലക്ഷം കി.മി. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുമാണ് ആദ്യഘട്ടത്തിൽ കൈമാറുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ സ്വകാര്യ…

© BSNL EU Kerala