21.04.2022 ന് സർക്കിൾ സെക്രട്ടറി CGMT യുമായി കൂടിക്കാഴ്ച നടത്തി. താഴെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്തു.

  1. 4ജി സേവനം ആരംഭിക്കുന്നതു സംബന്ധിച്ച് സംസാരിച്ചു. 4 ജില്ലകളിലായി 800 ഓളം BTS കളിൽ 4ജി ആരംഭിക്കാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചു.
  2. CAF Penalty വിഷയം ചർച്ച ചെയ്തു. Address Proof / KYC എന്നിവയിൽ ഉണ്ടാവുന്ന പോരായ്മകൾക്ക് മാത്രമേ പിഴ ഈടാക്കുകയുള്ളൂ എന്നും ജീവനക്കാരെ ബോധ്യപ്പെടുത്തി മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂ എന്നും CGMT അറിയിച്ചു . ഈ വിഷയം ജില്ലാ യൂണിയനുകൾ BA അധികാരികളുമായി ചർച്ച നടത്താൻ CGMT നിർദ്ദേശിച്ചു.
  3. E-APAR വിഷയത്തിൽ നമ്മുടെ ആശങ്ക CGMT യെ അറിയിച്ചു. ഇക്കാര്യത്തിൽ RTTC യുമായി ബന്ധപ്പെട്ട് Training നടത്താൻ GM (HR) ന് CGMT നിർദ്ദേശം നൽകി. E-APAR നടപ്പാക്കുന്നതിന്റെ ഭാഗമായി ഉയർന്നു വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ BA അധികാരികൾക്ക് നിർദ്ദേശം നൽകാമെന്ന് CGMT അറിയിച്ചു. (26.4.2022 ന് training നടത്താൻ ഉത്തരവായി )
  4. LIC യുമായി സഹകരിച്ചുള്ള BSNL Pension പദ്ധതിയിൽ മെച്ചപ്പെട്ട പദ്ധതിയെ കുറിച്ച് ജീവനക്കാർക്ക് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടി മാനേജ്മെന്റ് തലത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.