JTO LICE നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു – 11 സർക്കിളുകളിൽ ഒഴിവുകളൊന്നുമില്ല. 9 സർക്കിളുകളിൽ വളരെ കുറച്ച് ഒഴിവുകൾ മാത്രമാണുള്ളത് – ഈ പ്രശ്നം പുനഃപരിശോധിക്കണം – BSNLEU
News
അടുത്ത JTO LICE 07.08.2022-ന് നടത്താൻ കോർപ്പറേറ്റ് ഓഫീസ് ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ അസം, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, യുപി (ഈസ്റ്റ്), യുപി (വെസ്റ്റ്), ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, NE-I, J&K, NTR എന്നിങ്ങനെ 11 സർക്കിളുകളിൽ ഒഴിവുകളൊന്നുമില്ല. കൂടാതെ, ആന്ധ്രാപ്രദേശ്, ഹരിയാന, NE-II, രാജസ്ഥാൻ, തെലങ്കാന, തമിഴ്‌നാട്, ബീഹാർ, ചെന്നൈ ടെലിഫോൺസ്, ഉത്തരാഖണ്ഡ് എന്നീ 9 സർക്കിളുകളിൽ കുറച്ച് ഒഴിവുകൾ മാത്രമേയുള്ളൂ. 31.01.2020-ന് മുമ്പ് നിലവിലുണ്ടായിരുന്ന JTO തസ്തികകൾ കണക്കിലെടുത്ത്, JTO ൽ നിന്ന് SDE പ്രമോഷൻ്റെ കാര്യത്തിൽ ചെയ്തതുപോലെ, ഒഴിവുകളുടെ എണ്ണം കണക്കാക്കണമെന്ന് BSNLEU ആവശ്യപ്പെട്ടു.
Categories
Recent Posts
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
- 12-02-2026 ദേശീയ പണിമുടക്ക്
- ജീവനക്കാരുടെ പ്രശ്നങ്ങളിൽ തീരുമാനം കൈകൊള്ളുന്നില്ല – ജനറൽ സെക്രട്ടറിമാർ പ്രതിഷേധം രേഖപ്പെടുത്തി
- ബിഎസ്എൻഎൽ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി(BSNL WWCC) അഖിലേന്ത്യാ കൺവെൻഷൻ മുംബൈയിൽ
- 12-02-2026 ദേശീയ പണിമുടക്ക് – ബിഎസ്എൻഎൽ ജീവനക്കാർ പണിമുടക്കുന്നു.


