31.03.2022 വരെയുള്ള ആശ്രിത നിയമനം ബിഎസ്എൻഎൽ മാനേജ്മെന്റ് നേരത്തെ നിരോധിച്ചിരുന്നു. വീണ്ടും, ഈ നിരോധനം BSNL ബോർഡ് അനിശ്ചിതകാലത്തേക്ക് നീട്ടി. ആശ്രിത നിയമനത്തിനുള്ള നിരോധനം പിൻവലിക്കണമെന്ന് ബിഎസ്എൻഎൽഇയു നിരന്തരം ആവശ്യപ്പെട്ട് വരികയാണ്. കോവിഡ് -19 മൂലം മരണമടഞ്ഞ 230 ഓളം ജീവനക്കാരുടെയും ജോലി സമയത്ത് അപകടങ്ങളിൽ മരിച്ച മറ്റ് ജീവനക്കാരുടെയും കുടുംബങ്ങൾക്ക് ആശ്രിത നിയമനം നൽകേണ്ടത് ബിഎസ്എൻഎൽ മാനേജ്മെന്റിന്റെ കടമയാണെന്ന് വ്യക്തമാക്കി ബിഎസ്എൻഎൽഇയു വീണ്ടും സിഎംഡി ബിഎസ്എൻഎല്ലിന് കത്തെഴുതി. ആശ്രിത നിയമന നിരോധനം പിൻവലിക്കണമെന്ന് ബിഎസ്എൻഎൽഇയു ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.