സഖാവ്.എ. ബാബുരാധാകൃഷ്ണൻ സർവീസിൽ നിന്ന് വിരമിക്കുന്നു
News
അടുത്തകാലം വരെ തമിഴ്‌നാട് സർക്കിൾ സെക്രട്ടറിയായിരുന്ന ബാബു രാധാകൃഷ്ണൻ 30.04.2022 ന് സർവീസിൽ നിന്ന് വിരമിക്കുന്നു. 1987 ൽ കൂനൂരിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1998 ൽ നീലഗിരി ജില്ലയുടെ ജില്ലാ സെക്രട്ടറിയായി. സർവ്വീസ് കാലയളവിൽ നടന്ന എല്ലാ സമരങ്ങളിലും സഖാവ് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. കരാർ തൊഴിലാളികൾ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് 2005 ൽ തമിഴ്‌നാട് സർക്കിൾ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം വരെ ആ പദവിയിൽ തുടർന്നു. നിലവിൽ അദ്ദേഹം BSNLEU തമിഴ്‌നാട് സർക്കിൾ പ്രസിഡന്റാണ്.
സർവ്വീസിൽ നിന്നും വിരമിക്കുന്ന സ. ബാബു രാധാകൃഷ്ണന് കേരളാ സർക്കിൾ യൂണിയന്റെ അഭിവാദ്യങ്ങൾ!
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

