ഭോപ്പാൽ പ്രവർത്തക സമിതി തീരുമാനങ്ങൾ
ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവർത്തക സമിതി യോഗം 2023 മെയ് 06, 07 തീയതികളിൽ ഭോപ്പാലിൽ ചേർന്നു. യോഗത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് അനിമേഷ് മിത്ര അധ്യക്ഷത വഹിച്ചു. എജിഎസ് പ്രകാശ് ശർമ്മ പ്രവർത്തക സമിതി അംഗങ്ങളെ സ്വാഗതം ചെയ്തു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജോൺ വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിന് ശേഷം…
BSNL എംപ്ലോയീസ് യൂണിയൻ്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം ഭോപ്പാലിൽ സമാപിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം ഭോപ്പാലിൽ സമാപിച്ചു. സ്വാഗതസംഘത്തിന് വേണ്ടി എജിഎസ് പ്രകാശ് ശർമ്മ അംഗങ്ങളെ സ്വാഗതം ചെയ്തു. ഡിജിഎസ് ജോൺ വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിന് ശേഷം അന്തരിച്ച നേതാക്കൾക്കും സഖാക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡൻ്റ് സ.അനിമേഷ് മിത്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.അഭിമന്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു….
പരിശീലനത്തിലുള്ള JE മാരെ അവരുടെ സ്വന്തം ജില്ലകളിൽ തന്നെ പോസ്റ്റ് ചെയ്യണം
പരിശീലനത്തിലുള്ള JE മാരെ അവരുടെ സ്വന്തം ജില്ലകളിൽ തന്നെ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് CGMT ക്ക് നൽകിയ കത്ത്
NFPE, AIPEU ഗ്രൂപ്പ് ‘C’ എന്നിവയ്ക്കുള്ള അംഗീകാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 02-05-2023ന് നടന്ന പ്രതിഷേധ പ്രകടനം
NFPE, AIPEU ഗ്രൂപ്പ് ‘C’ എന്നിവയ്ക്കുള്ള അംഗീകാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 02-05-2023ന് നടന്ന പ്രതിഷേധ പ്രകടനം
NFPE യുടെ അംഗീകാരം പിൻവലിച്ച കേന്ദ്രനയത്തിനെതിരെ പ്രതിഷേധം
കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് പരിസരത്ത് നടത്തിയ പ്രതിഷേ പരിപാടി സംസ്ഥാന പ്രസിഡൻ്റ് പി.മനോഹരൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഹെഡ് പോസ്റ്റാഫീസ് പരിസരത്ത് നടന്ന പ്രധിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
NFPE, പോസ്റ്റൽ ക്ലാസ്-III യൂണിയനുകളുടെ അംഗീകാരം സർക്കാർ പിൻവലിച്ചു. നടപടിയെ BSNLEU ശക്തമായി അപലപിക്കുന്നു
നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ എഫ് പി ഇ), ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഗ്രൂപ്പ് ‘സി’ (പി-3 യൂണിയൻ) എന്നിവയുടെ അംഗീകാരം തപാൽ വകുപ്പ് പിൻവലിച്ചു. എൻ എഫ് പി ഇയും പി-3 യൂണിയനും രാഷ്ട്രീയ പാർട്ടിക്ക് ധനസഹായം നൽകുന്നതായി തപാൽ വകുപ്പ് ആരോപിച്ചു. തപാൽ വകുപ്പിൻ്റെ കത്ത് നമ്പർ. SR-10/7/2022-SR-DOP 26.04.2023, ഖണ്ഡിക 4-ൽ ഇനിപ്പറയുന്ന ആരോപണങ്ങൾ…
കൂടുതൽ ആശുപത്രികൾ എംപാനൽ ചെയ്യണം
കോർപ്പറേറ്റ് ഓഫീസ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ആശുപത്രികൾ എംപാനൽ ചെയ്യണമെന്നും Cashless / Credit സൗകര്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് CGMT ക്ക് നൽകിയ കത്ത്.
കേരളത്തിന് ഒന്നാം സ്ഥാനം
ബംഗ്ലൂരുവിൽ നടന്ന ബിഎസ്എൻഎൽ അഖിലേന്ത്യാ കൾച്ചറൽ മീറ്റിൽ കേരളം ഒന്നാം സ്ഥാനം നേടി
തൃശൂർ ജില്ലാ സമ്മേളനം
പതിനൊന്നാമത് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തൃശൂർ ജില്ലാ സമ്മേളനം പോസ്റ്റൽ, ബിഎസ്എൻഎൽ എംപ്ലോയീസ് സൊസൈറ്റി ഹാളിൽ സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ഷാജൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി നവ ഉദാരവൽക്കരണ നയം-പൊതുമേഖലയിലേയും തൊഴിൽ രംഗത്തെയും പ്രത്യാഘാതങ്ങൾ എന്ന സെമിനാർ മുൻ വിദ്യാഭ്യാസമന്ത്രി കെ.എൻ.രവീന്ദ്രനാഥ്, മതനിരപേക്ഷ ഇന്ത്യ-വെല്ലുവിളികൾ എന്ന സെമിനാർ ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രനും ഉദ്ദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ…
അംബേദ്കർ ജയന്തി
കോഴിക്കോട്ടു നടന്ന അംബേദ്കർ ജയന്തി ആഘോഷങ്ങൾ സർക്കിൾ സെക്രട്ടറി സ.എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. അംബേദ്കറും രാജ്യത്തിൻ്റെ ഭരണഘടനയും എന്ന വിഷയത്തിലൂന്നി സർക്കിൾ അസി.സെക്രട്ടറി സ.കെ.വി.ജയരാജൻ സംസാരിച്ചു. അംബേദ്കറുടെ ജീവിതത്തെ അനാവരണം ചെയ്ത് സ.അനൂജ് സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് സ.വി.ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ശ്രീനിവാസൻ സ്വാഗതം ആശംസിച്ചു.