നിരപരാധികളായ ഫലസ്തീനികൾക്കെതിരെ  ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ഡബ്ലിയുഎഫ്ടിയു ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്,

പലസ്തീനികൾക്കെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  നിരപരാധികളായ ഇസ്രായേലി ജനങ്ങൾക്കെതിരായ ആക്രമണത്തെ ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ ശക്തമായി  അപലപിക്കുകയും ചെയ്യുന്നു. 1948-നു മുമ്പ് ഇസ്രായേൽ എന്നൊരു രാജ്യം ഉണ്ടായിരുന്നില്ല. 1948 മെയ് മാസത്തിൽ യഹൂദ ഏജൻസിയുടെ തലവൻ ഡേവിഡ് ബെൻ-ഗുറിയോൺ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. അതേ ദിവസം തന്നെ, യുഎസ് പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ അതിനെ അംഗീകാരിച്ചു കൊണ്ട്  പ്രഖ്യാപനം നടത്തി. അന്നുമുതൽ, അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ബലമായി പാലസ്തീന്റെ പ്രദേശങ്ങൾ  പിടിച്ചടക്കാൻ തുടങ്ങി. ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് ലക്ഷക്കണക്കിന് ഫലസ്തീനികൾ നാടുവിട്ട് മറ്റ് രാജ്യങ്ങളിൽ അഭയാർത്ഥികളായി ജീവിക്കുന്നു. പലസ്തീൻ ജനത സ്വന്തം രാജ്യത്ത് അഭയാർത്ഥി ക്യാമ്പുകളിൽ  കഴിയേണ്ട സാഹചര്യം. പലസ്തീൻ ഭൂമിയിലെ  അധിനിവേശം അവസാനിപ്പിക്കാൻ  പല അവസരങ്ങളിലും ഐക്യരാഷ്ട്രസഭ ഇസ്രയേലിനെതിരെ  പ്രമേയങ്ങൾ പാസാക്കി. അധിനിവേശം അവസാനിപ്പിക്കാൻ   നിർദ്ദേശിച്ചു.  എന്നാൽ  ഇസ്രായേലും അമേരിക്കയും ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങളെയും നഗ്നമായി ലംഘിച്ചു.

പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ ദിനംപ്രതി അതിക്രമങ്ങൾ ശക്തമാക്കുകയാണ്. ഈ സാഹചര്യത്തിലാണ്  ഹമാസിന്റെ ആക്രമണം. എന്നാൽ  ഹമാസിന്റെ  ആക്രമണത്തെ  ഒരു അവസരമായി  ഉപയോഗിച്ച് പലസ്തീനിലെ സാധാരണ  ജനങ്ങൾക്ക് നേരെ ഇസ്രായേൽ മൃഗീയമായ  ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഇസ്രായേൽ സായുധ സേന ഗാസയെ വളഞ്ഞ്  പലസ്തീനികൾക്കുള്ള വൈദ്യുതി, ഭക്ഷണം, ജലവിതരണം എന്നിവ  വിച്ഛേദിച്ചു. തികച്ചും മനുഷ്യത്വരഹിതമായ ഈ നടപടി  വളരെ വലിയ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ്  നിരപരാധികളായ ഫലസ്തീൻ ജനതയെ ആക്രമിക്കുന്നത് അവസാനിപ്പിക്കാനും  ഗാസയിലെ ഉപരോധം പിൻവലിക്കാനും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്  ഇസ്രായേലിനോട്   ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ചാണ്  WFTU ലോകമെമ്പാടുമുള്ള തൊഴിലാളികളോട്  പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ആഹ്വാനം നൽകിയത്. പരിപാടിയുടെ ഭാഗമായി  18-10-2023 ന്  സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പ്രതിഷേധ  പ്രകടനം സംഘടിപ്പിച്ചു.