ലാൻഡ്‌ലൈൻ മേഖലയിലും ബിഎസ്എൻഎൽ പിന്നിൽ

രാജ്യത്തെ ഏറ്റവും വലിയ ലാൻഡ്‌ലൈൻ ടെലിഫോൺ സേവന ദാതാവായി റിലയൻസ് ജിയോ മാറി. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ പിന്തള്ളിയാണ് ജിയോയുടെ മുന്നേറ്റം. രാജ്യത്ത് ടെലികോം സേവനങ്ങൾ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു സ്വകാര്യ ഓപ്പറേറ്റർ വയർലൈൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഗസ്റ്റിലെ കണക്കനുസരിച്ച്, ജിയോയുടെ ലാൻഡ്‌ലൈൻ വരിക്കാരുടെ എണ്ണം 73.5 ലക്ഷത്തിലെത്തി. ബിഎസ്എൻഎല്ലിൻ്റെത് 71.3…

എംപ്ലോയീസ് യൂണിയൻ്റെ പ്രതിച്ഛായ തകർക്കാൻ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് സൂക്ഷിക്കുക.

ചില തൽപര കക്ഷികൾ അയക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് നേതാക്കളോടും സഖാക്കളോടും ജാഗ്രത പുലർത്തണമെന്ന് CHQ അഭ്യർത്ഥിക്കുന്നു. ഐഡിഎ കുടിശ്ശിക നൽകാൻ കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചതായി സഖാവ് പി.അഭിമന്യുവിൻ്റെ പേരിൽ അടുത്തിടെ ഒരു വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. യഥാർത്ഥത്തിൽ, കോർപ്പറേറ്റ് ഓഫീസിൽ നിന്ന് അത്തരമൊരു ഉത്തരവ് നൽകിയിട്ടില്ല. ബിഎസ്എൻഎൽഇയു ജനറൽ സെക്രട്ടറി സഖാവ് പി.അഭിമന്യുവിൻ്റെ പ്രതിച്ഛായ തകർക്കുക എന്നതാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ…

BSNLWWCC അഖിലേന്ത്യാ കമ്മിറ്റി അംഗം എസ്.ഹേമാവതി അന്തരിച്ചു – ആദരാഞ്ജലികൾ

ബിഎസ്എൻഎൽ വർക്കിംഗ് വിമൻ കോർഡിനേഷൻ കമ്മിറ്റി (ബിഎസ്എൻഎൽഡബ്ല്യുഡബ്ല്യുസിസി) അഖിലേന്ത്യ കമ്മിറ്റി അംഗം എസ്.ഹേമാവതി ചെന്നൈയിൽ അന്തരിച്ചു. ചെന്നൈ ടെലിഫോൺസിലെ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന സഖാവ് വനിതാ ജീവനക്കാരെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സഖാവ് എസ്.ഹേമാവതിയുടെ നിര്യാണത്തിൽ BSNLEU കേരള സംസ്ഥാന കമ്മറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

റഫറണ്ടം – BSNL എംപ്ലോയീസ് യൂണിയന് ചരിത്ര വിജയം

BSNL മേഖലയിലെ അംഗീകൃത യൂണിയനെ തെരഞ്ഞെടുക്കുന്നതിനുള്ള റഫറണ്ടത്തിൽ BSNL എംപ്ലോയീസ് യൂണിയന് തുടർച്ചയായ എട്ടാം ജയം. കേരളത്തിൽ ആകെയുള്ള 1688 വോട്ടുകളിൽ BSNL എംപ്ലോയീസ് യൂണിയൻ 1198 വോട്ട് നേടി ഒന്നാമതായി. BMS സംഘടന 153 വോട്ടും, NFTE 149 വോട്ടും നേടി. INTUC സംഘടനയായ FNTO 111 വോട്ടോടെ നാലാമതായി. അഖിലേന്ത്യാ തലത്തിൽ ആകെയുള്ള 31490 വോട്ടിൽ 15311 (48.62%) വോട്ടോടെ…

റഫറണ്ടം – 2022 – ഒൻപതാം റഫറണ്ടത്തിൽ BSNL എംപ്ലോയീസ് യൂണിയന് ചരിത്രവിജയം സമ്മാനിച്ച മുഴുവൻ BSNL ജീവനക്കാരെയും സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. വോട്ട് നില താഴെ കൊടുക്കുന്നു.

.

സ. പി വി സി വിടവാങ്ങി

കമ്പിത്തപാൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ അനിഷേധ്യ നേതാവ് സ. പി വി ചന്ദ്രശേഖരൻ(78) നിര്യാതനായി. AIBDPA അഖിലേന്ത്യാ രക്ഷാധികാരി, CGPA വർക്കിങ് ചെയർമാൻ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 1981ൽ E III യൂണിയൻ സർക്കിൾ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. NFPTE സംസ്ഥാന ഏകോപന സമിതി വൈസ് ചെയർമാൻ, ഫെഡറൽ കൗൺസിലർ, ജെ…

പാലക്കാട് ജില്ലാ കൺവെൻഷൻ

റഫറണ്ടത്തിൽ എംപ്ലോയീസ് യൂണിയനെ വിജയിപ്പിക്കുവാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പാലക്കാട് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കെജി ബോസ് ഭവനിൽ സംസ്ഥാന സെക്രെട്ടറി എം.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായി. സംസ്ഥാന അസി.സെക്രട്ടറി കെ.വി.ജയരാജൻ, ജില്ലാ ട്രഷറർ എ.പ്രസീല, പി.ആർ.പരമേശ്വരൻ, ജി.രാജൻ, യു.ആർ.രഞ്ജീവ്‌, കെ.വി.മധു എന്നിവർ സംസാരിച്ചു.

സ.കെ.വി പ്രേംകുമാർ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു

41 വർഷത്തെ സേവനത്തിനു ശേഷം സെപ്റ്റംബർ 30 ന് ബിഎസ്എൻഎൽ സർവ്വീസിൽ നിന്നും സ.കെ.വി.പ്രേംകുമാർ വിരമിക്കുകയാണ്. വിരമിക്കുമ്പോൾ തൄപ്പൂണിത്തുറ ടെലിഫോൺ എക്സ്ചേഞ്ചിലെ എംഎൽഎൽഎൻ സെക്ഷനിൽ ജൂനിയർ ഏൻജിൻയറാണ്. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റായ സഖാവ് നിരവധി പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പി&ടി ഇൻഡസ്ട്രിയൽ വർക്കേഴ്സ് യൂണിയൻ കേരള സർക്കിൾ ടെലികോം സ്റ്റോർ ഡിപ്പോ ബ്രാഞ്ച് സെക്രട്ടറി, ലൈൻ…

© BSNL EU Kerala