സ.കെ.കെ.എൻ.കുട്ടി അന്തരിച്ചു
കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സിൻ്റെ മുൻ സെക്രട്ടറി ജനറൽ സ.കെ.കെ.എൻ.കുട്ടി ഇന്ന് രാവിലെ അന്തരിച്ചു. കോവിഡാനന്തര അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇൻകം ടാക്‌സ് എംപ്ലോയീസ് ഫെഡറേഷൻ്റെ (ITEF) സെക്രട്ടറി ജനറലായിരുന്ന സ.കുട്ടി പിന്നീട് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സിൻ്റെ സെക്രട്ടറി ജനറലായി. സ.കുട്ടി തൊഴിലാളിവർഗ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്ന് പ്രവർത്തിച്ച സഖാവാണ്. കേന്ദ്രസർക്കാർ ജീവനക്കാരുടെ വിവിധ പ്രശ്‌നങ്ങളിൽ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. തൊഴിലാളി വിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ നവലിബറൽ നയങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. സ.കെ.കെ.എൻ.കുട്ടി BSNL എംപ്ലോയീസ് യൂണിയൻ്റെ വളരെ അടുത്ത സുഹൃത്തും വഴികാട്ടിയും ആയിരുന്നു. സഖാവിൻ്റെ മരണം തൊഴിലാളിവർഗ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. സഖാവിൻ്റെ വേർപാടിൽ BSNL എംപ്ലോയീസ് യൂണിയൻ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു