കേഡർ പുനഃസംഘടനാ പദ്ധതിയിലൂടെ ATT കേഡറിനെ ഡൈയിംഗ് കേഡർ ആയി മാറ്റുവാൻ മാനേജ്മെൻ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെ യൂണിയ ശക്തമായ പ്രതിഷേധം മാനേജ്മെന്റിനെ അറിയിക്കുകയും ATT കേഡർ ലൈവ് കേഡറായി നിലനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയം ഇന്നലെ ഡയറക്ടറുമായി (എച്ച്ആർ) വീണ്ടും ചർച്ച ചെയ്തു. ATT കേഡർ ലൈവ് കേഡറായി തുടരണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ ശക്തമായി വീണ്ടും ആവശ്യപ്പെട്ടു. ATT കേഡർ ഒരു ലൈവ് കേഡറായി നിലനിർത്തുന്നതിന് ആവശ്യമെങ്കിൽ ATT കേഡറിന്റെ എൻട്രി ലെവൽ വിദ്യാഭ്യാസ യോഗ്യത ഉയർത്താമെന്ന് യൂണിയൻ നിർദ്ദേശിച്ചു. ഇക്കാര്യം പരിശോധിക്കുമെന്ന് ഡയറക്ടർ (എച്ച്ആർ) മറുപടി നൽകി.