ജീവനക്കാരുടെയും പെൻഷൻകാരുടെയും റസിഡൻഷ്യൽ ലാൻഡ്‌ലൈൻ കണക്ഷനുകൾ ഓപ്റ്റിക് ഫൈബർ അധിഷ്‌ഠിത ലാൻഡ്‌ലൈൻ കണക്ഷനുകളാക്കി മാറ്റണം – എംപ്ലോയീസ് യൂണിയൻ
ബിഎസ്എൻഎൽ മാനേജ്‌മെന്റ് കോപ്പർ കേബിൾ അധിഷ്‌ഠിത ലാൻഡ്‌ലൈൻ കണക്ഷനുകൾ നിർത്തലാക്കുകയും അവയെ ഫൈബർ അധിഷ്‌ഠിത ലാൻഡ്‌ലൈൻ കണക്ഷനുകളാക്കി മാറ്റുകയും ചെയ്യുന്നു. ബിഎസ്എൻഎൽ ജീവനക്കാർക്കും പെൻഷൻകാർക്കും കോപ്പർ കേബിളിൽ പ്രവർത്തിക്കുന്ന സൗജന്യ റസിഡൻഷ്യൽ ലാൻഡ്‌ലൈൻ കണക്ഷനുകൾ നിലവിലുണ്ട്. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഈ ലാൻഡ്‌ലൈൻ കണക്ഷനുകൾ നിർത്തലാക്കും എന്നാണ് മനസ്സിലാക്കുന്നത്. ഈ ലാൻഡ്‌ലൈനുകളുടെ സ്ഥാനത്ത് ജീവനക്കാർക്ക് സിം കാർഡുകൾ നൽകാൻ മാനേജ്‌മെന്റ് ആലോചിക്കുന്നു. എംപ്ലോയീസ് യൂണിയൻ ഇതിനകം തന്നെ ഈ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓപ്റ്റിക് ഫൈബറിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ ലാൻഡ്‌ലൈൻ കണക്ഷനുകൾ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും നൽകണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയൻ വീണ്ടും സിഎംഡി ബിഎസ്എൻഎല്ലിന് കത്ത് നൽകി.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു