BSNL/ MTNL കമ്പനികളുടെ ഇൻ്റർനെറ്റ് / ബ്രോഡ്ബാൻഡ് /ലാൻഡ് ലൈൻ സേവനങ്ങളാവണം എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വയം ഭരണ സ്ഥാപനങ്ങളും ഉപയോഗിക്കേണ്ടത് എന്ന ഇന്ത്യാ ഗവൺമെൻ്റ് ഉത്തരവ് 2020 ഒക്ടോബർ മാസം തന്നെ DOT ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. സ്വല്പം വൈകിപ്പോയി എന്നിരിക്കിലും ഈ തീരുമാനത്തെ BSNLEU സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. BSNLEU വും AUAB യും ഒരു പതിറ്റാണ്ടു മുന്നേ തന്നെ മുന്നോട്ടുവെച്ച ഈ ആവശ്യം വൈകിയെങ്കിലും അംഗീകരിച്ചല്ലോ എന്ന ആശ്വാസത്തിലാണ് നാം.
എന്നാൽ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നിർബന്ധമാക്കിയ BSNL/ MTNL സേവനങ്ങളിൽ മൊബൈൽ സർവ്വീസ് ഉൾപ്പെടുന്നില്ല. ഈ മൊബൈൽ യുഗത്തിൽ “BSNL/ MTNL മൊബൈൽ സേവനങ്ങളെ മേൽ പറഞ്ഞ ഉത്തരവിൻ്റെ പരിധിയിൽ നിന്നും മാറ്റി നിർത്തിയതിൻ്റെ പിറകിലെ ‘സൃഗാല ബുദ്ധി” റിലയൻസ് ജിയോയെ സഹായിക്കുക എന്നുള്ളതു തന്നെയാണ്. റയിൽവെയടക്കം പല മന്ത്രാലയങ്ങളും ഇതിനകം തന്നെ ജിയോവിൻ്റെ മൊബൈൽ സേവനം സ്വീകരിച്ചു കഴിഞ്ഞു.
അതിനാൽ മേൽപറഞ്ഞ ഉത്തരവിൻ്റെ പരിധിയിൽ BSNL/MTNL മൊബൈൽ സേവനം കൂടി ഉൾപ്പെടുത്തണമെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂനിയൻ ആവശ്യപ്പെടുന്നു.