സെപ്തംബർ 19 – രക്ത സാക്ഷി ദിനം

ആവശ്യാധിഷ്ഠിത മിനിമം വേതനം നേടിയെടുക്കാൻ കേന്ദ്രസർക്കാർ ജീവനക്കാർ നടത്തിയ ഐതിഹാസികമായ പണിമുടക്ക് ദിനമാണ് 1968 സെപ്തംബർ 19. സൂചനാ പണിമുടക്കിന് ആധാരമായ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം മർദ്ദന മുറകളും പ്രതികാര നടപടികളും സ്വീകരിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറായത്. പതിനേഴ് സഖാക്കൾ രക്തസാക്ഷികളാവുകയും ആയിരക്കണക്കിന് സഖാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. നിരവധി സഖാക്കളെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. അതിക്രൂരമായാണ്…

വനിതാ സംവരണ ബിൽ

ലോകസഭയിലും നിയമസഭയിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നിർദ്ദേശിക്കുന്ന128-ാമത് ഭരണഘടന ഭേദഗതി ബില്ലിനു അംഗീകാരമായി. ലോകസഭയിലും രാജ്യസഭയിലും ഭരണ പ്രതിപക്ഷ അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. ഭരണഘടന ഭേദഗതി ആയതിനാൽ പകുതിയിലേറെ സംസ്ഥാനങ്ങൾ കൂടി ബില്ലിന് അംഗീകാരം നൽകണം. അതിനു ശേഷം രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ മാത്രമേ ബിൽ നിയമമാകൂ. വനിതാ സംവരണ ബിൽ നിയമമായാലും വനിതാ സംവരണം യാഥാർത്ഥ്യമാകാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും….

സർക്കിൾ കൗൺസിൽ യോഗം – 08-09-2023

റഫറണ്ടത്തിന് ശേഷമുള്ള ആദ്യ സർക്കിൾ കൗൺസിൽ യോഗം 08-09-2023 ന് കൗൺസിൽ ചെയർമാനായ സിജിഎംടി ശ്രീ.ബി.സുനിൽകുമാർ അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജനറൽ മാനേജർ (എച്ച് ആർ) ശ്രീ.ആർ.സതീഷ് സ്വാഗതം പറഞ്ഞു. സിജിഎംടി തൻ്റെ ആമുഖ പ്രഭാഷണത്തിൽ ബിഎസ്എൻഎല്ലിൻ്റെ ഇന്നത്തെ സ്ഥിതിയും, നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും വിശദീകരിച്ചു. എല്ലാ മേഖലയെ കുറിച്ചും വിശദമായി സംസാരിച്ച അദ്ദേഹം കൂട്ടായ പ്രവർത്തനത്തിൻ്റെ ആവശ്യകതയും എടുത്തു പറഞ്ഞു. തുടർന്ന്…

BSNLWWCC യുടെ വിപുലീകൃത പ്രവർത്തക സമിതി യോഗം

ബിഎസ്എൻഎൽ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ 2 ദിവസത്തെ വിപുലീകൃത പ്രവർത്തക സമിതി യോഗം ഈ മാസം 2,3 തിയ്യതികളിലായി ന്യൂഡൽഹിയിൽ ചേർന്നു. കെ.ജി.ബോസ് ഭവനിൽ ചേർന്ന യോഗത്തിൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.രമാദേവി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കൺവീനർ കെ.എൻ.ജ്യോതിലക്ഷ്മി ഏവരേയും സ്വാഗതം ചെയ്തു. പ്രവർത്തക സമിതി യോഗം എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി.അഭിമന്യു ഉദ്ഘാടനം ചെയ്തു….

കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ ജില്ലകളിൽ ലേബർ കമ്മീഷണറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി

കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ ജില്ലകളിൽ ലേബർ കമ്മീഷണറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ലേബർ കമ്മീഷണർക്ക് നിവേദനം നൽകി.

കേന്ദ്ര പ്രവർത്തക സമിതി യോഗം (01-09-2023)

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവർത്തക സമിതി യോഗം 01-09-2023 ന് ഓൺലൈനിൽ ചേർന്നു. സർക്കിൾ സെക്രട്ടറിമാരും അഖിലേന്ത്യാ ഭാരവാഹികളും അടക്കം 50 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേഷ് മിത്ര അധ്യക്ഷനായി. അന്തരിച്ച സഖാക്കൾക്ക് യോഗം ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി പി.അഭിമന്യു എല്ലാവരേയും സ്വാഗതം ചെയ്യുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഭോപ്പാൽ…

ഡയറക്ടറുമായി (എച്ച്ആർ) ജനറൽ സെക്രട്ടറി കൂടിക്കാഴ്ച നടത്തി

ജനറൽ സെക്രട്ടറി പി.അഭിമന്യു 29-08-2023 ന് ഡയറക്ടർ (എച്ച്ആർ) ശ്രീ അരവിന്ദ് വാഡ്‌നേർക്കറുമായി കൂടിക്കാഴ്ച്ച നടത്തുകയും താഴെ പറയുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. (1) ശമ്പള പരിഷ്കരണം കഴിഞ്ഞ ദേശീയ കൗൺസിൽ യോഗത്തിൽ തന്നെ, നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഇതിനകം അംഗീകരിച്ചിട്ടുള്ള ശമ്പള സ്കെയിലുകൾ വെട്ടിക്കുറയ്ക്കാൻ മാനേജ്മെന്റ് നടത്തുന്ന ശ്രമങ്ങളിൽ സ്റ്റാഫ് സൈഡ് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇന്നത്തെ യോഗത്തിൽ, ശമ്പള സ്കെയിലുകളുടെ…

ബിഎസ്എൻഎൽ കാഷ്യൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി കൊൽക്കത്തയിൽ നടന്ന ബിഎസ്എൻഎൽ കാഷ്യൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷന്റെ അവിലേന്ത്യാ സമ്മേളനം സമാപിച്ചു. കരാർ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും മിനിമം വേതനം ഉറപ്പു വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം തിരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം CITU അഖിലേന്ത്യാ പ്രസിഡണ്ട് കെ.ഹേമലത ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡണ്ട് വി എ എൻ നമ്പൂതിരി അധ്യക്ഷത വഹിച്ച…

ലൈസൻസ് ഫീസ് വർദ്ധിപ്പിക്കരുത് – ബിഎസ്എൻഎൽഇയു

താമസ സൗകര്യങ്ങളുടെ ലൈസൻസ് ഫീസ് ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം വർദ്ധിപ്പിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് ബിഎസ്എൻഎൽ കോർപ്പറേറ്റ് ഓഫീസും ബിഎസ്എൻഎൽ ജീവനക്കാരുടെയും മറ്റും താമസ സൗകര്യങ്ങളുടെ ലൈസൻസ് ഫീസ് വർധിപ്പിച്ച് ഉത്തരവിറക്കി. ഫണ്ടിന്റെ ദൗർലഭ്യം കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി പാർപ്പിടങ്ങളിലെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന് മാനേജ്‌മെന്റിന് നന്നായി അറിയാവുന്നതാണ്. പലപ്പോഴും തങ്ങളുടെ പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ…

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 11-മത് പത്തനംതിട്ട ജില്ലാ സമ്മേളനം

പത്തനംതിട്ട ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 11-മത് ജില്ലാ സമ്മേളനം തിരുവല്ലയിൽ വച്ചു 10/8/2023 ൽ നടന്നു. സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.ബി.ഹർഷകുമാർ ഉത്ഘാടനം ചയ്തു. വർഗീയതയുടെ പേരിൽ ജനങ്ങളെയും തൊഴിലാളികളെയും ഭിന്നിപ്പിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ജനങ്ങളും ബിഎസ്എൻഎൽ തൊഴിലാളികളും ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി.ജയൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ്…

© BSNL EU Kerala