നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളനഷ്ടം പരിഹരിക്കണം

രണ്ടാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയപ്പോൾ 1.1.2007 നും 7.5.2010 നും ഇടയിൽ നിയമിക്കപ്പെട്ട നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടായ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ ഉത്തരവ് നൽകണമെന്ന് അഖിലേന്ത്യാ യൂണിയൻ BSNL മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാറിനു കീഴിലെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആവശ്യമായ ഇൻ്റർനെറ്റ് ബ്രോഡ്ബാൻഡ്, ലാൻ്റ് ലൈൻ, ലീസ്‌ഡ് സർക്യൂട്ട് സേവനങ്ങൾക്ക് ബിഎസ്എൻഎൽ / എം ടി എൻ എൽ കമ്പനികൾ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് : മൊബൈൽ സേവനം കൂടി ഇതിൻ്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് BSNLEU ആവശ്യപ്പെട്ടു. ‌

BSNL/ MTNL കമ്പനികളുടെ ഇൻ്റർനെറ്റ് / ബ്രോഡ്ബാൻഡ് /ലാൻഡ് ലൈൻ സേവനങ്ങളാവണം എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വയം ഭരണ സ്ഥാപനങ്ങളും ഉപയോഗിക്കേണ്ടത് എന്ന ഇന്ത്യാ ഗവൺമെൻ്റ് ഉത്തരവ് 2020 ഒക്ടോബർ മാസം തന്നെ DOT ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. സ്വല്പം വൈകിപ്പോയി എന്നിരിക്കിലും ഈ തീരുമാനത്തെ BSNLEU സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. BSNLEU വും AUAB യും ഒരു പതിറ്റാണ്ടു…

BSNL ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

4G സേവനം ഉടൻ ആരംഭിക്കുക, 4G ഉപകരണങ്ങൾ വാങ്ങുന്നതിൽ BSNL നോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക മൂന്നാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക ഔട്ട്സോഴ്‌സിങ്ങിൻ്റെ ഭാഗമായി കരാർ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കുക. തൊഴിലാളികളെ തിരിച്ചെടുക്കുക. വേതനകുടിശ്ശിക ഉൾപ്പടെ നൽകുക. 01.01.2017 മുതൽ പെൻഷൻ പരിഷ്‌ക്കരണം നടപ്പാക്കുക നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പുതിയ പ്രമോഷൻ പോളിസി അനുവദിക്കുക JTO, JAO, JE, TT മത്സര…

വേൾഡ് ഫെഡറേഷൻ ഓഫ്‌ ട്രേഡ് യൂണിയനെ(WFTU) സഹായിക്കുക

ലോകതൊഴിലാളിവർഗ്ഗത്തിൻ്റെ അന്തർദേശീയ സംഘടനയാണ് WFTU. തൊഴിലാളിവർഗ്ഗത്തിനെതിരെയുള്ള ചുഷണത്തിനും തൊഴിലാളികളുടെ അവകാശത്തിനും വേണ്ടി അന്തർദേശീയ തലത്തിൽ പോരാട്ടങ്ങൾക്ക് WFTU നേതൃത്വം നൽകിവരുന്നു. വിവിധ രാജ്യങ്ങളിൽ അധികാരത്തിലിരിക്കുന്ന സർക്കാരുകൾ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന വിപ്ലവ തൊഴിലാളി സംഘടനകൾ WFTU ൽ അംഗമാണ്. സർക്കാർ നയങ്ങൾക്കെതിരെ പൊരുതുന്ന സംഘടന എന്ന നിലയിൽ BSNL എംപ്ലോയീസ് യൂണിയനും WFTU അംഗമാണ്. WFTU ൻ്റെ പ്രവർത്തനങ്ങളിൽ സജീവമായി…

ഒക്ടോബർ 12 – ഡിഫൻസ് പണിമുടക്ക് – ഐക്യദാർഢ്യ പ്രകടനം

41 ഓർഡിനൻസ് ഫാക്ടറികൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഓർഡിനൻസ് ഫാക്ടറി ജീവനക്കാർ ഒക്ടോബർ 12 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഓഫീസുകൾക്കു മുൻപിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക.

ഹത്രാസ് പീഡനം – BSNL ജീവനക്കാർ പ്രതിഷേധിച്ചു

ഉത്തർപ്രദേശിലെ ഹത്രാസിൽ മേൽജാതിക്കാർ ബലാൽസംഗം ചെയ്തും ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയും കൊലപ്പെടുത്തിയ ദളിത് പെൺകുട്ടിയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, ജാതി വർഗ്ഗീയ ക്രിമിനലുകളെ അഴിച്ചുവിട്ട് സ്ത്രീകളുടെയും അധഃസ്ഥിതരുടേയും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഭരണാധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചും BSNL ജീവനക്കാർ രാജ്യവ്യാപകമായി BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. കേരളത്തിൽ നടന്ന പ്രതിഷേധ പ്രകടനം.

ഒക്ടോബർ 9 ൻ്റെ പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക

UP യിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത് ചുട്ടുകരിച്ച നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുവാന്‍ BSNLWWCC അഖിലേന്ത്യാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഒക്ടോബർ 9 ന് എല്ലാ ഓഫീസുകൾ/എക്സ്ചേഞ്ചുകള്‍ക്ക് മുൻപിലും പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്ളക്കാർഡുകൾ ഉയർത്തിക്കൊണ്ട് വനിതാ സഖാക്കളുടെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിക്കണം. പരിപാടി വിജയിപ്പിക്കുവാൻ പുരുഷ സഖാക്കളുടെ സഹായവും, പിന്തുണയും, പങ്കാളിത്തവും ഉണ്ടായിരിക്കണം. നിലവിലുള്ള കോവിഡ്19…

BSNL മാനേജ്മെൻ്റിൻ്റെ നെറികെട്ട പ്രവർത്തനം – BSNLEU നാഷണൽ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു; യോഗം മാറ്റിവച്ചു.

നാഷണൽ കൗൺസിലിലേക്ക് യൂണിയൻ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്ന കാര്യത്തിൽ മാനേജ്മെൻ്റ് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയത്തിൽ പ്രതിഷേധിച്ച് BSNLEU ൻ്റെ 8 അംഗങ്ങളും നാഷണൽ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു. നാഷണൽ കൗൺസിൽ രൂപീകരിച്ച നാൾ മുതൽ കൗൺസിലിലേക്ക് യൂണിയൻ അംഗങ്ങൾ അല്ലാത്തവരെ നോമിനേറ്റ് ചെയ്യുവാൻ അനുവദിച്ചിരുന്നു. എന്നാൽ അംഗീകൃത യൂണിയൻ അംഗങ്ങളെ മാത്രമേ കൗൺസിലിലേക്ക് നിർദ്ദേശിക്കാൻ പാടുള്ളൂ എന്ന് മാനേജ്മെൻ്റ് അടുത്ത കാലത്ത് തീരുമാനിച്ചു….

നാഷണൽ കൗൺസിൽ മീറ്റിംഗ് – 07.10.2020 ന് ഓൺലൈനിൽ ചേരുന്നു

മൂന്നാം ശമ്പള പരിഷ്‌ക്കരണം, പ്രൊമോഷൻ പോളിസി, കോവിഡ് 19 – സൗജന്യ ചികിത്സ, 10 ലക്ഷം ഇൻഷുറൻസ് കവറേജ്, ആശ്രിത നിയമനം പുനഃസ്ഥാപിക്കൽ, കരാർ തൊഴിലാളികളുടെ വേതനം, മെഡിക്കൽ ആനുകൂല്യം വെട്ടിക്കുറച്ച നടപടി, JAO, JTO, JE, TT മത്സര പരീക്ഷകൾ, കൃത്യമായ ശമ്പളവിതരണം, TSM സ്ഥിരപ്പെടുത്താൽ/കൂലി വർദ്ധന, VRS എടുത്ത ജീവനക്കാരുടെ വിഷയങ്ങൾ ടെലികോം സർവീസ് തുടങ്ങിയവ കൗൺസിൽ യോഗം ചർച്ച…

ദേശീയ പണിമുടക്ക് – നവംബർ 26

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപത്തിയൊന്നാം ജന്മദിനത്തിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും, സ്വതന്ത്ര ഫെഡറേഷനുകളുടേയും സംയുക്ത കൺവെൻഷൻ BJP സർക്കാർ തൊഴിലാളി/ കർഷക/ജനവിരുദ്ധ നയങ്ങൾക്കെതിരെ 2020 നവംബർ 26 ന് പണിമുടക്ക് പ്രഖ്യാപിച്ചു. തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ജനാധിപത്യ ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെ സർക്കാർ നടത്തുന്ന ആക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. രാജ്യത്ത് നടക്കുന്ന സംഘടിത/അസംഘടിത തൊഴിലാളികളുടെ പോരാട്ടങ്ങൾക്ക് കൺവെൻഷൻ ഐക്യദാർഢ്യം…

© BSNL EU Kerala