Salary fund authorisation ലഭിച്ചു
ആഗസ്റ്റ് മാസത്തെ ശമ്പള വിതരണത്തിനാവശ്യമായ fund authorisation കേരളാ സർക്കിളിൽ ലഭിച്ചിട്ടുണ്ട്. ഫണ്ട് നാളെ അനുവദിക്കും. കേരളത്തിൽ നാളെ ബാങ്ക് അവധിയാണ്. സെപ്റ്റംബർ 22 മുതലേ കേരളത്തിൽ ശമ്പളവിതരണം നടക്കുകയുള്ളൂ.
സെപ്റ്റംബർ 19 രക്തസാക്ഷി ദിനാചരണം
1968 സെപ്തംബർ 19 പണിമുടക്കിന്റെ 53-ാം വാർഷികത്തോടനുബന്ധിച്ച് രക്തസാക്ഷി അനുസ്മരണ പരിപാടി BSNLEU, NFPE, AIBDPA, AIPRPA, CGPA, BSNLCCLU, കോൺഫെഡറേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിലാകെ സംഘടിപ്പിച്ചു.
BSNLEU, AIBDPA, BSNLCCWF കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
BSNLEU, AIBDPA, BSNLCCWF കോ-ഓർഡിനേഷൻ കമ്മിറ്റി നൽകിയ അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും BSNL ഓഫീസുകൾക്ക് മുൻപിൽ പ്രകടനം നടത്തി. കേരളത്തിൽ 62 കേന്ദ്രങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു. കണ്ണൂർ (11), മലപ്പുറം (7), തൃശൂർ (8), എറണാകുളം (7), പാലക്കാട് (6), കൊല്ലം (6), കോട്ടയം (5), കോഴിക്കോട് (4), തിരുവനന്തപുരം (4), ആലപ്പുഴ (3), പത്തനംതിട്ട…
സെപ്റ്റംബർ 14 പ്രകടനം വിജയിപ്പിക്കുക
പൊതുമേഖലാ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, മൂന്നാം ശമ്പള/പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകുക, കരാർ തൊഴിലാളികളുടെ വേതന കുടിശിക അനുവദിക്കുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ആനുകൂല്യങ്ങൾ കൃത്യമായി നൽകുക, BSNL നേരിട്ട് നിയമിച്ച ജീവനക്കാർക്ക് 30% പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുക, ഔട്ട്സോഴ്സിങ് സമ്പ്രദായം പിൻവലിക്കുക തുടങ്ങി ജീവനക്കാരെയും പെൻഷൻകാരെയും കരാർ തൊഴിലാളികളെയും ബാധിക്കുന്ന നിരവധി വിഷയങ്ങൾ…
ആദായനികുതി റിട്ടേൺ : ഡിസംബർ 31 വരെ സമയം
2020-21സാമ്പത്തിക വർഷത്തെ (Assessment year 2021-22) ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഡിസംബർ 31 ലേക്ക് നീട്ടിയിരിക്കുന്നു. ജൂലൈ 31 വരെയുള്ള സമയം കോവിഡ് സാഹചര്യത്തിൽ സെപ്റ്റംബർ 30 വരെയായി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ റിട്ടേൺ സമർപ്പിക്കുന്ന പോർട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ തുടരുന്നതിനാലാണ് തിയതി വീണ്ടും നീട്ടിയത്. പോർട്ടലിൻ്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ഇൻഫോസിസിന് അന്ത്യശാസനം നൽകിയിട്ടുണ്ട്.
ക്ലസ്റ്റർ അധിഷ്ഠിത ഔട്ട് സോഴ്സിംഗ് സിസ്റ്റം ഉപേക്ഷിക്കുക
ക്ലസ്റ്റർ അധിഷ്ഠിത ഔട്ട് സോഴ്സിംഗ് സിസ്റ്റം അവലോകനം ചെയ്യുന്നതിന് ബിഎസ്എൻഎൽ മാനേജ്മെൻ്റ് ഒരു കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സമ്മർദ്ദം കാരണമാണ് ഇത്തരത്തിൽ ഒരു കമ്മിറ്റി രുപീകരിക്കാൻ മാനേജ്മെൻ്റ് നിർബന്ധിതമായത്.എന്നാൽ ഈ കമ്മിറ്റിയുടെ പ്രവർത്തനം പ്രഹസനമാക്കി മാറ്റുവാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമം. ഈ വിഷയത്തെക്കുറിച്ചുള്ള BSNL എംപ്ലോയീസ് യൂണിയൻ്റെ നിലപാട് കമ്മറ്റി മുൻപാകെ സമർപ്പിക്കുവാൻ യൂണിയനോട് അവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പി.അഭിമന്യു, AGS…
IDA കുടിശ്ശിക ഉടൻ നൽകണം
ബിഎസ്എൻ എല്ലിലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഐഡിഎ കുടിശ്ശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി പി.അഭിമന്യു CMD യെ നേരിൽക്കണ്ട് അവശ്യപ്പെട്ടു.വിഷയം BSNL ൻ്റെ സജീവ പരിഗണനയിലാണെന്ന് CMD അറിയിച്ചു.
വേതന പരിഷ്കരണ ചർച്ചകൾ ഉടൻ പുനരാരംഭിക്കുക – BSNL എംപ്ലോയീസ് യൂണിയൻ
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ കേന്ദ്ര പ്രവർത്തക സമതി യോഗം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി CMD ക്ക് കൈമാറിയിരുന്നു. സിഎംഡി മായി നടന്ന കൂടിക്കാഴ്ചയിൽ, മന്ത്രി മനോജ് സിൻഹയും മുൻ ടെലികോം സെക്രട്ടറി ശ്രീമതി അരുണ സുന്ദരരാജനും നൽകിയ ഉറപ്പ് പാലിക്കണമെന്ന് അവശ്യപ്പെട്ടു. ശമ്പളംപരിഷ്ക്കരണ കമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും വേജ് കരാർ ഒപ്പിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു….
യങ് വർക്കേഴ്സ് കൺവെൻഷൻ
യങ് വർക്കേഴ്സ് കൺവെൻഷൻ – ഓൺലൈൻ2021 സെപ്റ്റംബർ 19
സർക്കിൾ പ്രവർത്തകസമിതി യോഗം
യൂണിയൻ്റെ സർക്കിൾ പ്രവർത്തകസമിതി യോഗം 2021 സെപ്റ്റംബർ 9 (വ്യാഴാഴ്ച) തിരുവനന്തപുരത്ത് P&T ഹൗസിൽ ചേരുന്നു.