BSNLEU കണ്ണൂർ ജില്ലാ സെക്രട്ടറിയായി സ.പി.വി.രാമദാസനെ തിരഞ്ഞെടുത്തു

സ.ബി.അശോകൻ വ്യക്തിപരമായ കാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 28-6 -2022 ന് ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗമാണ് പി.വി.രാമദാസനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. യോഗത്തിൽ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, പ്രസിഡന്റ് പി.മനോഹരൻ എന്നിവർ പങ്കെടുത്തു. സർക്കിൾ യൂണിയന്റെ അഭിവാദ്യങ്ങൾ!

പാലക്കാട്‌ എംപി ശ്രീ.വി കെ ശ്രീകണ്ഠന് നിവേദനം നൽകി.

AUAB യുടെ ആഭിമുഖ്യത്തിൽ പാലക്കാട്‌ എം പി ശ്രീ.വി കെ ശ്രീകണ്ഠന് നിവേദനം നൽകി. BSNLEU ജില്ലാ പ്രസിഡന്റ്‌ വി.രാധാകൃഷ്ണൻ, അസി.ജില്ലാ സെക്രട്ടറിമാരായ എസ്.സുനിൽകുമാർ, വി.എൻ സതീഷ്, ജില്ലാ ട്രഷറർ എ.പ്രസീല, SNEA ജില്ലാ വൈസ് പ്രസിഡന്റ്‌ രജനീഷ്, AIGETOA ജില്ലാ സെക്രട്ടറി പി.എം.പൊൻപ്രദീപ്, FNTO ജില്ലാ സെക്രട്ടറി ജവഹർരാജ്, FNTO സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി

എം പി മാർക്ക് നിവേദനം

AUAB യുടെ ആഭിമുഖ്യത്തിൽ ആലത്തൂർ എം.പി.കുമാരി രമ്യാ ഹരിദാസ്, ചാലക്കുടി ശ്രീ.എം.പി.ബെന്നി ബഹനാൻ, തൃശുർ എം.പി.ശ്രീ.ടി.എൻ.പ്രതാപൻ എന്നിവർക്ക് മെമ്മോറാണ്ടം നൽകി.

AUAB അഖിലേന്ത്യ പ്രക്ഷോഭം: 21-6-2022 ധര്‍ണ

ആള്‍ യൂണിയന്‍സ് / അസോസിയേഷന്‍സ് ഓഫ് ബിഎസ്എന്‍എല്‍ (AUAB) നേതൃത്വത്തില്‍ ദേശവ്യാപകമായി താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കേരളാ സര്‍ക്കിളില്‍ എല്ലാ ജില്ലകളിലും ധര്‍ണ സംഘടിപ്പിച്ചു. ബിഎസ്എന്‍എല്‍ ശമ്പള പരിഷ്കരണം ഉടന്‍ നടത്തുക, ബിഎസ്എന്‍എല്‍ നിയമിച്ച ജീവനക്കാര്‍ക്ക് 30% വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുക, പ്രമോഷന്‍ പരീക്ഷകള്‍ക്ക് വിആര്‍എസിന് മുന്‍പുള്ള വേക്കന്‍സി കണക്കാക്കുക, SC/ST വേക്കന്‍സികള്‍ കണക്കാക്കി മുന്‍കാല പ്രാബല്യത്തോടെ…

ദേശവ്യാപക ധർണ്ണ – 21-06-2022

E 2, E3 ശമ്പള സ്കെയിൽ അനുവദിക്കുക.BSNL നിയമിച്ച ജീവനക്കാരുടെ റിട്ടയർമെൻ്റ് ആനുകൂല്യം 30% ആയി വർദ്ധിപ്പിക്കുക.JTO പ്രമോഷൻ പരീക്ഷയ്ക് ആവശ്യമായ തസ്തികകൾ അനുവദിക്കുക.SC/ST ഒഴിവുകൾ മുൻകാല പ്രാബല്യത്തോടെ നികത്തുക.CMD സംഘടനാ നേതാക്കർക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക.

ഡയറക്ടറും (എച്ച്ആർ) ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനും തമ്മിലുള്ള ഔപചാരിക കൂടിക്കാഴ്ച – 13-06-2022

ബിഎസ്എൻഎൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പുതിയ പ്രമോഷൻ നയം നടപ്പിലാക്കൽ എക്സിക്യൂട്ടീവ് പ്രമോഷൻ പോളിസിയും (ഇപിപി) നോൺ എക്സിക്യൂട്ടീവ് പ്രൊമോഷൻ പോളിസിയും (എൻഇപിപി) തമ്മിൽ നിരവധി വിവേചനങ്ങളുണ്ടെന്ന് ബിഎസ്എൻഎൽഇയു ചൂണ്ടിക്കാട്ടി. NEPP-യിലും, DoT ജീവനക്കാരും BSNL നേരിട്ട് റിക്രൂട്ട് ചെയ്യുന്ന ജീവനക്കാരും തമ്മിൽ വിവേചനം ഉണ്ടെന്നും BSNLEU ചൂണ്ടിക്കാട്ടി. ഈ വിവേചനങ്ങളെല്ലാം നീക്കം ചെയ്യുന്ന പുതിയ പ്രമോഷൻ നയം ആവശ്യമാണെന്ന് യൂണിയൻ ആവശ്യപ്പെട്ടു….

ട്വിറ്റർ ക്യാമ്പയിൻ വിജയിപ്പിക്കുക

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് AUAB നേതൃത്വത്തിൽ 14-06-2022 ന് ട്വിറ്റർ ക്യാമ്പയിൻ നടക്കുകയാണ്. എല്ലാ സഖാക്കളും ട്വിറ്റർ അക്കൗണ്ട് ഉള്ളവരാണെന്ന് ഉറപ്പു വരുത്തുക. ക്യാമ്പയിൻ വിജയിപ്പിക്കാൻ നല്ല നിലയിൽ മുന്നൊരുക്കം നടത്തുക.

വിലക്കയറ്റം തടയുക

ഗോതമ്പ്, പാചക എണ്ണ, എൽപിജി ഗ്യാസ് തുടങ്ങി എല്ലാ അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. സർക്കാരിൻ്റെ തന്നെ സ്ഥിതിവിവരക്കണക്കുകൾ ഇതിന് തെളിവാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനെ ഉദ്ധരിച്ച്, 2022 മെയ് 13 ലെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് റീട്ടെയിൽ പണപ്പെരുപ്പം 7.8% ൽ എത്തിയിരിക്കുന്നു. ഇത് 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മൊത്തവില സൂചിക (WPI) ഒമ്പത് വർഷത്തെ ഏറ്റവും…

BSNLEU, AIBDPA, BSNL CCWF കോ-ഓർഡിനേഷൻ കമ്മിറ്റി

ബിഎസ്എൻഎൽഇയു, എഐബിഡിപിഎ, ബിഎസ്എൻഎൽസിസിഡബ്ല്യുഎഫ് എന്നിവയുടെ കോർഡിനേഷൻ കമ്മിറ്റി യോഗം (CoC) 2022 ജൂൺ 4 ന് ഓൺലൈനിൽചേർന്നു. താഴെപറയുന്ന സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. BSNLEU – പി.അഭിമന്യു, ജോൺ വർഗീസ്AIBDPA – കെ.ജി.ജയരാജ്,BSNLCCWF – വി.എ.എൻ.നമ്പൂതിരി, അനിമേഷ് മിത്ര യോഗത്തിൽ ചെയർമാൻ കെ.ജി.ജയരാജ് അദ്ധ്യക്ഷനായി. കൺവീനർ പി.അഭിമന്യു സ്വാഗതം പറഞ്ഞു.പ്രധാനപ്പെട്ട പല കാര്യങ്ങളിലും വിശദമായ ചർച്ചകൾ നടന്നു. തീരുമാനങ്ങൾ താഴെപ്പറയുന്നു. 1) നാഷണൽ…

© BSNL EU Kerala