ബിഎസ്എൻഎൽ നേരിടുന്ന പ്രശ്നങ്ങൾക്ക് ജീവനക്കാരെ ഉത്തരവാദികളാക്കുന്നത് അന്യായമാണ് – ബഹുമാനപ്പെട്ട വാർത്താവിനിമയ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനോട് ബിഎസ്എൻഎൽഇയു
News
ബിഎസ്എൻഎൽ വിരുദ്ധ, സ്വകാര്യ അനുകൂല നിലപാടുകൾ മാത്രമാണ് ബിഎസ്എൻഎലിൻ്റെ തകർച്ചയ്ക്ക് കാരണം. എന്നാൽ 04.08.2022 ന് BSNL കോർപ്പറേറ്റ് ഓഫീസിൽ നടന്ന ഹെഡ്സ് ഓഫ് സർക്കിൾ കോൺഫറൻസിൽ, ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, BSNL തകർച്ചയ്ക്ക് ജീവനക്കാരെ ഉത്തരവാദികളാക്കി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ബിഎസ്എൻഎൽ ജീവനക്കാരെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി BSNLEU ബഹുമാനപ്പെട്ട വാർത്താവിനിമയ മന്ത്രിക്ക് കത്ത് നൽകി. അതിൽ വസ്തുതകളും കണക്കുകളും വിശദീകരിച്ചിട്ടുണ്ട്.