കമ്പിത്തപാൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ സമാദരണീയരായ നേതാക്കളായ വി.എ.എൻനമ്പൂതിരിയും, പി.വി.ചന്ദ്രശേഖരനും ചേർന്ന് രചിച്ച “1946 കമ്പി തപാൽ പണിമുടക്ക് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായം” എന്ന പുസ്തകം ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായ കെ.എൻ.രവീന്ദ്രനാഥ് പ്രകാശനം നടത്തി. പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് എൻ എഫ് പി ഇ മുൻ ജനറൽ സെക്രട്ടറി സി.ചന്ദ്രൻപിള്ള സംസാരിച്ചു. എൻ എഫ് പി ഇ സർക്കിൾ കോഡിനേഷൻ കമ്മിറ്റി കൺവീനർ പി.കെ.മുരളീധരൻ പുസ്തക പരിചയം നടത്തി. വി.ശ്രീകുമാർ (ജനറൽ സെക്രട്ടറി കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ്), എം.വിജയകുമാർ (സർക്കിൾ സെക്രട്ടറി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ), കെ.രവിക്കുട്ടൻ (സെക്രട്ടറി സിജിപിഎ), കെ.കെ.ബാലകൃഷ്ണൻ, ജി.ഗോപിനാഥ് (ജില്ലാ സെക്രട്ടറി എഐപിആർപിഎ), ഒ.സി.ജോയി, എൻ.എം.അബ്ദുൽ കരീം, വി.എ.എൻ.നമ്പൂതിരി, പി.വി.ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. എഐബിഡിപിഎ സർക്കിൾ സെക്രട്ടറി ഗുരുപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.എസ്.പീതാംബരൻ സ്വാഗതവും കെ.വി.പ്രേംകുമാർ നന്ദിയും പറഞ്ഞു.