മൂന്നു ദിവസം നീണ്ടു നിന്ന യോഗം വരാനിരിക്കുന്ന അംഗത്വപരിശോധനയിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ ഏക അംഗീയത സംഘടനയായി വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. യൂണിയൻ അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേഷ് മിത്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെകട്ടറി പി.അഭിമന്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിൽ നിന്നും എം.വിജയകുമാർ, പി.മനോഹരൻ, കെ.എൻ.ജ്യോതി ലക്ഷ്മി, കെ.ശ്രീനിവാസൻ, പി.വി.രാമദാസൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.