ജില്ലാ കൺവെൻഷൻ – കോഴിക്കോട്

ഒക്ടോബർ 12നു നടക്കുന്ന ബിഎസ്എൻഎൽ റഫറണ്ടത്തിനു മുന്നോടിയായി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ കൺവെൻഷൻ ചേർന്നു. വെള്ളയിൽ ടെലഫോൺ ഭവനിൽ സംസ്ഥാന പ്രസിഡൻ്റ് പി.മനോഹരൻ ഉദ്ഘാടനം ചെയ്തു. വി.ദിനേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ , വി.ഭാഗ്യലക്ഷ്മി, കെ.വി.ജയരാജൻ മഹിളാ കൺവീനർ കെ.രേഖ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസൻ സ്വാഗതവും പി.പി.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. അംഗത്വ പരിശോധനയിൽ ബിഎസ്എൻഎൽ…

ആലപ്പുഴ ജില്ലാ കൺവെൻഷൻ

9-മത് റഫറണ്ടത്തിൽ BSNL എംപ്ലോയീസ് യൂണിയനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്ആലപ്പുഴ ജില്ലാ കൺവെൻഷൻ സെപ്റ്റംബർ 24 ന് നടന്നു. സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. BSNLEU ജില്ലാ വൈസ് പ്രസിഡൻ്റ് പി.എൻ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.ആർ ഷാജി മോൻ സ്വാഗതം പറഞ്ഞു. AlBDPA സംസ്ഥാന സെക്രട്ടറി എൻ.ഗുരു പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. അസി. ജനറൽ സെക്രട്ടറി കെ.എൻ. ജ്യോതിലക്ഷ്മി, സി.അൻചിത്…

കോട്ടയം ജില്ലാ കൺവെൻഷൻ

ബി എസ് എൻ എൽ ൽ നടക്കുന്ന 9-ാമതു റഫറണ്ടത്തിനു മുന്നോടിയായി കോട്ടയം ജില്ലാ കൺവെൻഷൻ താരാപദഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് സാബു ടി.കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജില്ലാ സെക്രട്ടറി പി എൻ സോജൻ സ്വാഗതം ആശംസിച്ചു.  സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ, യോഗം ഉദ്ഘാടനം ചെയ്തു.  അഖിലേന്ത്യാ അസി.സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനു ജി പണിക്കർ,  എ ഐ…

റഫറണ്ടം : കൺവെൻഷൻ സംഘടിപ്പിച്ചു

ഒക്ടോബർ 12 ന് ബിഎസ്എൻഎല്ലിൽ നടക്കുന്ന റഫറണ്ടത്തോടനുബന്ധിച്ച് തൃശ്ശൂരിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതല കൺവെൻഷൻ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി പി.അഭിമന്യു മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യാ അസി.ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ, മുൻ സംസ്ഥാന സെക്രട്ടറി സി.സന്തോഷ് കുമാർ, അഖിലേന്ത്യാ വർക്കിങ് വിമൺസ് കോ-ഓർഡിനേഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ എം.ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു….

എറണാകുളം ജില്ലാ സമ്മേളനം സമാപിച്ചു

ഭാരവാഹികൾ: കെ.മോഹനൻ (പ്രസിഡണ്ട്). കെ.വി.പ്രേംകുമാർ, സോഫി ജോസഫ്, കെ.ജി.വേണുഗോപാൽ, പി.എസ്.സുരേന്ദ്രൻ (വൈസ് പ്രസിഡണ്ടുമാർ), പി.എ.ബാബു (സെക്രട്ടറി), എം.എ.വേലായുധൻ, പി.കെ.മത്തായി, എം.എൻ.അരുൺ കുമാർ, കെ.ആർ.മധു (അസി.സെക്രട്ടറിമാർ), വി.എം.ആൽബി (ട്രഷറർ), അബ്ദുൽ റഹിം (അസി.ട്രഷറർ), പി.സി.സന്തോഷ്, ജി.മഹേഷ്, എൻ.എസ്.സതീശൻ, എൻ.എസ്.സെബാസ്റ്റ്യൻ, കെ.എ.ജോസഫ്, എൽ.സുരേഷ്, ലൂർദ്ദ് ബീന (ഓർഗനൈസിംഗ് സെക്രട്ടറിമാർ)

ബിഎസ്എൻഎൽ ആസ്തി വിൽപ്പന അവസാനിപ്പിക്കുക -എറണാകുളം ജില്ലാ സമ്മേളനം

നാഷണൽ മോണിട്ടൈസേഷൻ പൈപ്പ് ലൈൻ വഴി ബിഎസ്എസ്എല്ലിൻ്റെ 14917 ടവറുകളും, 2.86 ലക്ഷം റൂട്ട് കെ.എം.ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും സ്വകാര്യ ടെലികോം കമ്പനികൾക്ക് 40,000 കോടി രൂപയ്ക്ക് ലീസിന് കൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം പിൻവലിക്കുക, ബിഎസ്എൻഎല്ലിന് 5ജി സേവനം ആരംഭിക്കുന്നതിന് സൗജന്യ നിരക്കിൽ സ്പെക്ട്രം അനുവദിക്കുക, ബിഎസ്എൻഎൽ ജീവനക്കാരുടെ മൂന്നാം ശമ്പളപരിഷ്ക്കരണം 5% ഫിറ്റ്‌മെൻ്റ് ബെനിഫിറ്റോടെ നടപ്പിലാക്കുക, പെൻഷൻ പരിഷ്ക്കരണം ശമ്പളപരിഷ്കരണത്തിൽ…

റഫറണ്ടം: സംസ്ഥാന കൺവെൻഷൻ 19.9.2022 ന് തൃശ്ശൂരിൽ – ജനറൽ സെക്രട്ടറി സ.പി.അഭിമന്യു പങ്കെടുക്കും

റഫറണ്ടം: സംസ്ഥാന കൺവെൻഷൻ 19.9.2022 ന് തൃശ്ശൂർ P&T സൊസൈറ്റി ഹാളിൽ – ജനറൽ സെക്രട്ടറി സ.പി.അഭിമന്യു പങ്കെടുക്കും

ബിഎസ്എൻഎൽഇയു അഖിലേന്ത്യാ പ്രവർത്തക സമിതി – മൈസൂർ

മൂന്നു ദിവസം നീണ്ടു നിന്ന യോഗം വരാനിരിക്കുന്ന അംഗത്വപരിശോധനയിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ ഏക അംഗീയത സംഘടനയായി വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. യൂണിയൻ അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേഷ് മിത്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെകട്ടറി പി.അഭിമന്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിൽ നിന്നും എം.വിജയകുമാർ, പി.മനോഹരൻ, കെ.എൻ.ജ്യോതി ലക്ഷ്മി, കെ.ശ്രീനിവാസൻ, പി.വി.രാമദാസൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ജീവനക്കാരുടെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം തുക ബിഎസ്എൻഎൽ വഹിക്കണം – BSNLEU

BSNL ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീം 01.05.2022 മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം ബിഎസ്എൻഎൽ ജീവനക്കാർ ഈ പദ്ധതിയിൽ ചേർന്നു. 5 ലക്ഷം രൂപയുടെ പോളിസിയുടെ വാർഷിക പ്രീമിയം 16,041/- രൂപയാണ്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബിഎസ്എൻഎൽ എംആർഎസിനു കീഴിൽ പണരഹിത ചികിത്സ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് ജീവനക്കാർ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ നിർബന്ധിതരായത്. 10,000 ജീവനക്കാർ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ്…

© BSNL EU Kerala