കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതിഷേധ പ്രകടനം – 6-02-2023
സർക്കിൾ പ്രവർത്തക സമിതി തീരുമാന പ്രകാരം, കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ 6-2-2023 ന് ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനം.
ജോയിൻ്റ് ഫോറം നേതൃത്വത്തിൽ 07.02.2023-ന് പ്രതിഷേധ പ്രകടനം
(1) ശമ്പള പരിഷ്കരണം ഉടൻ പരിഹരിക്കുക(2) നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പുതിയ പ്രമോഷൻ പോളിസി നടപ്പാക്കുക.(3) കൂടുതൽ കാലതാമസമില്ലാതെ BSNL-ൻ്റെ 4G, 5G സേവനങ്ങൾ ആരംഭിക്കുക.
സർക്കിൾ കൗൺസിൽ രുപീകരിച്ചു
സർക്കിൾ കൗൺസിൽ രൂപീകരിച്ചുകൊണ്ട് സർക്കിൾ മാനേജ്മെൻ്റ് ഉത്തരവിറക്കി
കോട്ടയം ജില്ലയിൽ നിലനിൽക്കുന്ന പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് lunch hour demonstration നടത്തി
കോട്ടയം ജില്ലയിൽ നിലനിൽക്കുന്ന പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ lunch hour demonstration നടത്തി. ജനറൽ മാനേജർ ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ കൂട്ടായ്മക്ക് ജില്ലാ സെക്രട്ടറി പി എൻ സോജൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനു ജി പണിക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്…
TT LICE പരീക്ഷ നടത്താൻ കോർപ്പറേറ്റ് ഓഫീസ് സർക്കിളുകൾക്ക് നിർദ്ദേശം നൽകി
2020 ലെയും 2021 ലെയും ഒഴിവുകളിലേക്ക് ടെലികോം ടെക്നീഷ്യൻ LICE (TT LICE) നടത്തുന്നതിന് സർക്കിൾ അഡ്മിനിസ്ട്രേഷനുകളെ അധികാരപ്പെടുത്തി കോർപ്പറേറ്റ് ഓഫീസ് ഉത്തരവിറക്കി. അന്തമാൻ നിക്കോബർ , ഛത്തീസ്ഗഡ്, കൊൽക്കത്ത ടെലിഫോൺസ്, ഗുജറാത്ത്, ഹരിയാന, കേരളം, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, യുപി (പടിഞ്ഞാറ്), തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ 15 സർക്കിളുകളിൽ മാത്രമാണ് ഈ പരീക്ഷ നടക്കുക. മറ്റ് സർക്കിളുകളിൽ…
ബിഎസ്എൻഎൽ സിഎംഡിയും ബിഎസ്എൻഎൽഇയു ജനറൽ സെക്രട്ടറിയും തമ്മിൽ കൂടിക്കാഴ്ച നടത്തി
BSNL എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി.അഭിമന്യു, സി.എം.ഡി ശ്രീ പി.കെ.പൂർവാറിനെ കാണുകയും ജീവനക്കാരെയും സ്ഥാപനത്തേയും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ചർച്ചയുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:- (1) MTNL – BSNL ലയനം. MTNL-നെ BSNL-ൽ ലയിപ്പിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അംഗീകൃത സംഘടനകളുടെ അഭിപ്രായം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് BSNLEU ഇതിനകം തന്നെ CMD BSNL-ന് കത്തെഴുതിയിട്ടുണ്ട്….
ഓൺലൈനിൽ നടന്ന BSNL എംപ്ലോയീസ് യൂണിയൻ്റെ ആവേശകരമായ കേന്ദ്ര പ്രവർത്തക സമിതി
BSNL എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവർത്തക സമിതി യോഗം 04-02-2023 ന് ഓൺലൈനായി നടന്നു. 45 പ്രവർത്തക സമിതി അംഗങ്ങൾ ഈ യോഗത്തിൽ പങ്കെടുത്തു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ: ജോൺ വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മൺമറഞ്ഞ നേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡൻ്റ് സ. അനിമേഷ് മിത്ര അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് ജനറൽ സെക്രട്ടറി സ.പി.അഭിമന്യു ചർച്ചയ്ക്കുള്ള കുറിപ്പ് അവതരിപ്പിച്ചു….
കോടതി നടപടിക്രമങ്ങൾ കാരണം സ്പെഷ്യൽ JTO LICE പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്നു
സ്‌പെഷ്യൽ JTO LICE പരീക്ഷയുടെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പിഡബ്ല്യുഡി (അംഗപരിമിതർ) സംവരണം ആവശ്യപ്പെട്ട് ചില ഉദ്യോഗാർത്ഥികൾ നൽകിയ കേസിൽ ന്യൂഡൽഹിയിലെ പ്രിൻസിപ്പൽ സിഎടി ഫലപ്രഖ്യാപനത്തിന് സ്റ്റേ നൽകിയതാണ് കാരണം. ഈ കേസ് 31-01-2023 ന് വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ കേസിനോടൊപ്പം മറ്റു നിരവധി കേസുകൾ ലിസ്റ്റ് ചെയ്തതിനാൽ സമയ പരിമിതി മൂലം വാദം നടന്നില്ല. അതിനാൽ ഈ…
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ സംയുക്ത വേദി രൂപീകരിച്ചു
ശമ്പള പരിഷ്‌കരണ പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി എല്ലാ നോൺ എക്സിക്യൂട്ടീവ് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത യോഗം 23-01-2023-ന് ഓൺലൈനായി ചേർന്നു. യോഗത്തിൽ BSNLEU, NFTE, BTEU, FNTO, SNATTA, BSNL MS, ATM BSNL,BSNLEC എന്നീ സംഘടനകളുട ജനറൽ സെക്രട്ടറിമാർ പങ്കെടുത്തു. വിശദമായ ചർച്ചകൾക്ക് ശേഷം താഴെപ്പറയുന്ന തീരുമാനങ്ങൾ ഏകകണ്ഠമായി കൈ കൊണ്ടു . 1) നോൺ എക്സിക്യൂട്ടീവ് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ഒരു…
പ്രത്യേക JTO LICE പരീക്ഷയുടെ ഫലപ്രഖ്യാപനം
പ്രത്യേക JTO LICE പരീക്ഷ 18.12.2022-ന് നടന്നു. ഈ പരീക്ഷയുടെ ഫലപ്രഖ്യാപനം സംബന്ധിച്ച് സ.പി.അഭിമന്യു, ഇന്ന് ജിഎം (Recruitment) ശ്രീമതി സമിത ലൂത്ര, പിജിഎം ( Estt) ശ്രീ സൗരഭ് ത്യാഗി എന്നിവരുമായി ചർച്ച നടത്തി. ഈ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് അംഗപരിമിതർക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ CAT ന്യൂഡൽഹി ഒരു സ്റ്റേ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസിൽ അടുത്ത വാദം കേൾക്കൽ തീയതി…
Categories
Recent Posts
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
