ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കണ്ണൂർ എസ്എസ്എ യുടെ നേതൃത്വത്തിൽ 4G സേവനം BSNL ന് നൽകാതെ വൈകിപ്പിക്കുന്നതിനെതിരെ, വ്യാപകമായി കോപ്പർ കേബിൾ സംവിധാനം തകർക്കുന്നതിനെതിരെ, മൊബൈൽ സർവ്വീസ് കാര്യക്ഷമമാക്കാൻ, കോൺട്രാക്റ്റർമാരും മറ്റും ബോധപൂർവ്വം തൊഴിലിടങ്ങളിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് അധികാരികൾ കൂട്ടുനിൽക്കുന്നതിനെതിരെ, ബിഎസ്എൻഎൽ വികസനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും കാസർഗോഡ് ടെലിഫോൺ ഭവൻ പരിസരത്ത് വച്ച് നടന്ന പ്രതിഷേധ ധർണ്ണ പി.മനോഹരൻ (സംസ്ഥാന പ്രസിഡൻ്റ് , BSNLEU) ഉത്ഘാടനം നിർവ്വഹിച്ചു. കെ.വി.കൃഷ്ണൻ (അസി.ജില്ലാ സെക്രട്ടറി) അദ്ധ്യക്ഷത വഹിച്ചു . കെ.ശ്യാമള (സംസ്ഥാന വൈസ് പ്രസിഡൻ്റ് ) രാമദാസൻ.പി.വി (ജില്ലാ സെക്രട്ടറി), കെ.പി.രാജൻ, ഇ.പി.ശ്രീനിവാസൻ, കെ.സി.വേണു (BSNLEU), ചന്ദ്രാനന്തൻ.വി (AIBDPA) എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. അനൂപ് കുമാർ.ടി.പി (ജില്ലാ ഓർഗ. സെക്രട്ടറി BSNLEU ) സ്വാഗതം പറഞ്ഞു. ജോഷി . വി.എ (ബ്രാഞ്ച് സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.