ഓൾ ഇന്ത്യ BSNL & DoT പെൻഷനേഴ്‌സ് അസോസിയേഷൻ (AIBDPA) യുടെ നേതൃത്വത്തിൽ 24.08.2022-ന് സഞ്ചാർ ഭവനിലേക്ക് മാർച്ച് നടത്തും. 01.01.2017 മുതൽ പെൻഷൻ പരിഷ്ക്കരിക്കണമെന്നും മെഡിക്കൽ അലവൻസ് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. BSNLEU, AIBDPA, BSNL CCWF എന്നിവയുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ഈ പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ അഖിലേന്ത്യാ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തു.