BSNL പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ല – കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം – വേതന കുടിശ്ശിക ഉടൻ നൽകണം

കരാർ തൊഴിലാളികൾക്ക് BSNL മാനേജ്മെൻ്റ് കൃത്യമായി വേതനം നൽകുന്നില്ല. ചില സർക്കിളുകളിൽ കരാർ തൊഴിലാളികൾക്ക് 18 മാസമായി വേതനം നൽകിയിട്ടില്ല. BSNL എംപ്ലോയീസ് യൂണിയൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വേതനം നൽകുവാൻ തയ്യാറാവുന്നില്ല. കൃത്യസമയത്ത് വേതനം നൽകാതെ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ് BSNL മാനേജ്മെൻ്റ്. ബി‌എസ്‌എൻ‌എൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ലെന്നും അതിനാൽ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും ഓർമിപ്പിച്ചുകൊണ്ട്…

റിട്ടയേർഡ് ജീവനക്കാരും കമ്പനിയുടെ വളർച്ചയ്ക്ക് വളരെയേറെ സംഭാവന നൽകിയവർ, അവരെ അവഗണിക്കരുത് – വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ ഉടൻ നൽകുക – BSNL എംപ്ലോയീസ് യൂണിയൻ

വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ 2019 മാർച്ച് മുതൽ നൽകിയിട്ടില്ല. BSNL എംപ്ലോയീസ് യൂണിയൻ നിരവധി തവണ ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിരമച്ച ജീവനക്കാർ ദീർഘകാലം ഈ കമ്പനിക്കുവേണ്ടി പ്രവർത്തിച്ചവരും കമ്പനിയുടെ വളർച്ചക്ക് നിർണായകമായ സംഭാവന നൽകിയവരുമാണ്. അവരെ അവഗണിക്കുവാൻ പാടില്ല. അതുകൊണ്ട് മെഡിക്കൽ ബില്ലുകൾ എത്രയും വേഗത്തിൽ വിതരണം ചെയ്യണമെന്ന് അഖിലേന്ത്യ യൂണിയൻ വീണ്ടും CMD യോട്…

ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്കിന് BSNL എംപ്ലോയീസ് യൂണിയൻ്റെ പിന്തുണ

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണമെന്നും, ബാങ്കിംഗ് നിയമങ്ങൾ (ഭേദഗതി ബിൽ 2021) പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും 2021 ഡിസംബർ 16, 17 തീയതികളിൽ രണ്ട് ദിവസത്തെ പണിമുടക്ക് നടത്തുകയാണ്. ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ പിന്തുണച്ച് BSNL എംപ്ലോയീസ് യൂണിയൻ പത്രക്കുറിപ്പ് പുറത്തിറക്കി.

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാറിന് സ്വീകരണം നൽകി

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽനിന്നും വിരമിച്ച സംസ്ഥാന സെക്രട്ടറി സി.സന്തോഷ് കുമാറിന് സ്വീകരണം നൽകി. തിരുവനന്തപുരം പി&ടി ഹൗസിൽ നടന്ന ചടങ്ങ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി.എ.എൻ.നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു.

ആസ്തി വില്പനാവിരുദ്ധ കൺവെൻഷൻ – തിരുവനന്തപുരം ജില്ല

ബിഎസ്എൻഎൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആസ്തി വില്പനാവിരുദ്ധ കൺവെൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

ആസ്തി വില്പനാ വിരുദ്ധ കണ്‍വെന്‍ഷന്‍ – ആലപ്പുഴ

ആലപ്പുഴ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസ്തി വില്പനാ വിരുദ്ധ കണ്‍വെന്‍ഷന്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.സുരേന്ദ്രന്‍ അധ്യക്ഷനായി. BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറിയും ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറുമായ പി.ആര്‍.ഷാജിമോന്‍ സ്വാഗതം ആശംസിച്ചു. എഐബിഡിപിഎ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.ജി.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. BSNL എംപ്ലോയീസ് യൂണിയൻ അസി.സര്‍ക്കിള്‍…

ആസ്തി വില്പനാ വിരുദ്ധ കൺവെൻഷൻ

അഖിലേന്ത്യാ കോ-ഓർഡിനേഷൻ കമ്മിറ്റി അഹ്വാന പ്രകാരം ആസ്തി വില്പനാ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു. എറണാകുളം YMCA ഹാളിൽ ചേർന്ന കൺവെൻഷൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യാ സംസ്ഥാന ജനറൽ സെക്രട്ടറി സ.എസ്.എസ്.അനിൽ ഉദ്‌ഘാടനം ചെയ്തു. സ.വി.എ.എൻ.നമ്പൂതിരി, സ.കെ.ജി.ജയരാജ്, സ.എം.വിജയകുമാർ, സ.കെ.മോഹനൻ, സ.പി.മനോഹരൻ എന്നിവർ സംസാരിച്ചു.സ.എൻ.ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ സ.സി.സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.

© BSNL EU Kerala