മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് ആദായനികുതി പരിധിയിൽ പെടുത്തരുത്

നിലവിൽ ആദായനികുതി കണക്കാക്കുന്നത് മെഡിക്കൽ റീഇംബേഴ്സ്മെന്റ്, മെഡിക്കൽ അലവൻസ് എന്നിവയെ കൂടി വരുമാനമായി കണക്കാക്കിയാണ്. എന്നാൽ യുപി (ഈസ്റ്റ്) സർക്കിളിലെ ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ, ജീവനക്കാരുടെ ചികിത്സയ്‌ക്ക് വേണ്ടിയുള്ള ഏതെങ്കിലും ചെലവ് തൊഴിലുടമ നൽകുന്നുണ്ടെങ്കിൽ അത് ആദായ നികുതി കണക്കാക്കുന്നതിന് പരിഗണിക്കേണ്ടതില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഒരു വിവരാവകാശ ചോദ്യത്തിനുള്ള ഉത്തരമായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യുപി (ഈസ്റ്റ്) ആദായനികുതി പ്രിൻസിപ്പൽ…

AUAB യോഗം ജീവനക്കാരുടെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്തു

എയുഎബി യോഗം 19 – 12- 2023 ന് ന്യൂഡൽഹിയിൽ ചേർന്നു. സഖാക്കൾ നേരിട്ടും ഓൺലൈനായും പങ്കെടുത്ത യോഗമായിരുന്നു. ബിഎസ്എൻഎൽഇയു, എൻഎഫ്ടിഇ , എസ്എൻഇഎ , സേവാ, എഐബിഎസ്എൻഎൽഎ ,ബിഎസ്എൻഎൽ എംഎസ്, എഐടിഇഇഎ , ബിഎസ്എൻഎൽ എടിഎം എന്നിവയുടെ ജനറൽ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു. എഫ്എൻടിഒ, എസ്എൻഎടിടിഎ, എഐബിഎസ്എൻഎൽഒഎ, ബിഎസ്എൻഎൽഇസിഎന്നീ സംഘടനകളുടെ ജനറൽ സെക്രട്ടറിമാർ ഓൺലൈനിൽ പങ്കെടുത്തു. എഎൽടിടിസി പ്രശ്നത്തിൽ എയുഎബി നടത്തിയ…

ബിഎസ്എൻഎൽ ട്രാൻസ്ഫർ പോളിസിയുടെ റൂൾ 9-ൽ വരുത്തിയ ഭേദഗതികൾ അവലോകനം ചെയ്യുന്നതിനുള്ള കമ്മിറ്റി

ബിഎസ്എൻഎൽ ട്രാൻസ്ഫർ പോളിസിയിലെ റൂൾ 9 മാനേജ്മെന്റ് ഏകപക്ഷീയമായി ഭേദഗതി ചെയ്തത് ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ചട്ടം 9-ൽ വരുത്തിയ ഭേദഗതികൾ പുനഃപരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദേശീയ കൗൺസിൽ യോഗത്തിൽ കമ്മിറ്റി രൂപീകരണത്തിന് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. എന്നാൽ, ഇതേവരെ രൂപീകരിച്ചിട്ടില്ല. ജനറൽ സെക്രട്ടറി പി.അഭിമന്യു PGM(SR) ശ്രീമതി അനിത ജോഗ്രിയുമായി ഈ വിഷയം ചർച്ച…

OA തലത്തിൽ ലോക്കൽ കൗൺസിലുകളുടെ രൂപീകരണം

പ്രാദേശിക കൗൺസിലുകളെ OA തലത്തിലും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് എംപ്ലോയീസ് യൂണിയൻ മാനേജ്മെന്റിൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നു. ചില സർക്കിളുകളിൽ, പ്രാദേശിക കൗൺസിലുകൾ OA തലത്തിലാണ് പ്രവർത്തിക്കുന്നത്, മറ്റ് ചില സർക്കിളുകളിൽ, OA തലത്തിൽ ലോക്കൽ കൗൺസിലുകൾ രൂപീകരിക്കപ്പെട്ടിട്ടില്ല. ജനറൽ സെക്രട്ടറി പി.അഭിമന്യു PGM(SR)ശ്രീമതി അനിത ജോഗ്രിയുമായി ഈ വിഷയം ചർച്ച ചെയ്യുകയും OA തലത്തിൽ കൗൺസിലുകൾ രൂപീകരിക്കുന്നതിന് കോർപ്പറേറ്റ് ഓഫീസ് എല്ലാ സർക്കിളുകൾക്കും…

ഇമ്മ്യൂണിറ്റി സൗകര്യം – വിശദീകരണം നൽകാൻ PGM(SR)-നോട് അഭ്യർത്ഥിക്കുന്നു

നോൺ എക്‌സിക്യുട്ടീവ് ട്രേഡ് യൂണിയനുകൾക്കുള്ള ട്രാൻസ്ഫറിൽ നിന്നുള്ള ഇമ്മ്യൂണിറ്റി സൗകര്യം സംബന്ധിച്ച് വ്യക്തമായ ചില ഉത്തരവുകൾ ഇതിനകം നിലവിലുണ്ട്. എന്നാൽ കോർപ്പറേറ്റ് ഓഫീസ് അടുത്തിടെ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങളിൽ എക്സിക്യൂട്ടീവ് അസോസിയേഷനുകളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ജനറൽ സെക്രട്ടറി പി. അഭിമന്യൂ PGM(SR) ശ്രീമതി അനിതാ ജോഗിയുമായി ഈ വിഷയം ചർച്ച ചെയ്യുകയും ആശയക്കുഴപ്പം നീക്കാൻ കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ആവശ്യമായ…

സെപ്തംബറിലും ബിഎസ്എൻഎല്ലിന് 23,33,458 ഉപഭോക്താക്കളെ നഷ്ടം

സെപ്തംബർ മാസത്തെ ട്രായ് റിപ്പോർട്ടിലും ബി‌എസ്‌എൻ‌എല്ലിന് നഷ്ടം മാത്രം. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023 സെപ്തംബറിൽ ബിഎസ്എൻഎല്ലിന് 23,33,458 ഉപഭോക്താക്കളെ കൂടി നഷ്ടപ്പെട്ടു. നിലവിലെ വയർലെസ് മാർക്കറ്റ് ഷെയർ 8.14 % മാത്രം. 2023 സെപ്തംബറിൽ റിലയൻസ് ജിയോ 34,75,488 ഉപഭോക്താക്കളെയും എയർടെൽ 13,20,256 ഉപഭോക്താക്കളെയും പുതുതായി ചേർത്തു. ഈ കാലയളവിൽ വോഡഫോൺ ഐഡിയയ്ക്ക് 7,49,941 ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. വയർലൈൻ മേഖലയിലും…

ALTTC ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനം – 11-12-2023

ALTTC ഏറ്റെടുക്കുന്ന DOT നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ AUAB അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചിരുന്നു. കേരളത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ആഴ്ചയിലെ ജോലി സമയം 48 മണിക്കൂറിൽ നിന്ന് 70 മണിക്കൂറായി ഉയർത്താൻ നാരായണ മൂർത്തിക്ക് ആഗ്രഹം

ഇന്ത്യൻ തൊഴിൽ നിയമമനുസരിച്ച്, ഒരു തൊഴിലാളി ഒരു ദിവസം 8 മണിക്കൂർ ജോലി ചെയ്യണം. അതായത് ആഴ്ചയിൽ 48 മണിക്കൂർ. 1886-ൽ ചിക്കാഗോയിൽ ആരംഭിച്ച നീണ്ട സമരങ്ങൾക്കൊടുവിലാണ് തൊഴിലാളിവർഗം 8 മണിക്കൂർ പ്രവൃത്തിദിനം നേടിയെടുത്തത്. ഇപ്പോൾ, വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (WFTU) ഒരു ദിവസത്തെ ജോലി സമയം 7 മണിക്കൂറായി കുറയ്ക്കണമെന്നും ആഴ്ചയിൽ 5 പ്രവൃത്തി ദിവസങ്ങൾ മാത്രമായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്….

മനുഷ്യ ചങ്ങല

ബിഎസ്എൻഎൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ ജീവനക്കാർ രാജ്യവ്യാപകമായി മനുഷ്യചങ്ങല തീർത്തു. ബിഎസ്എൻഎൽ 4ജി / 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കുക,നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടനെ നടത്തുക, പുതിയ പ്രൊമോഷൻ നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മനുഷ്യ ചങ്ങല.

സംസ്ഥാന പഠനക്യാമ്പ്

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥന പഠനക്യാമ്പ് നവംബർ നവംബർ 26, 27 തീയതികളിൽ കണ്ണൂരിൽ നടന്നു. മുൻ മന്ത്രി കെ.കെ.ശൈലജ ടീച്ചർ നവകേരള നിർമ്മിതി എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ കെഇഎൻ, ടി.എച്ച്.മുസ്തഫ, എം.ഗിരീഷ്, കെ.ദാമോദരൻ എന്നിവർ ക്ലാസ്സെടുത്തു.

© BSNL EU Kerala