എബ്രഹാം കുരുവിള സർവീസിൽ നിന്നും വിരമിച്ചു
BSNL എംപ്ലോയീസ് യൂനിയൻ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സ.എബ്രഹാം കുരുവിള ഡിസംബർ 31 ന് സർവീസിൽ നിന്നും വിരമിച്ചു . സുദീർഘമായ 33 വർഷത്തെ സേവനത്തിനു ശേഷമാണ് സഖാവ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. ഒരു മസ്ദൂർ ജീവനക്കാരനായി ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിച്ച സഖാവ് തിരുവല്ല ടെലികോം ജനറൽ മാനേജർ ഓഫീസിൽ അസിസ്റ്റൻ്റ് ഓഫീസ് സൂപ്രണ്ട് തസ്തികയിൽ നിന്നുമാണ് വിരമിക്കുന്നത്. സേവനത്തോടൊപ്പം പോരാട്ടവും എന്ന മുദ്രാവാക്യം നെഞ്ചേറ്റി സംഘടനാ രംഗത്ത് ഏറെ ഉത്തരവാദിത്തങ്ങളും നേതൃത്വപരമായ ചുമതലകളും നിർവഹിച്ചു കൊണ്ടാണ് വിരമിക്കുന്നത്. ടെലികോം ഡിപ്പാർട്ട്മെന്റിലും തുടർന്ന് ബിഎസ്എൻഎൽ മേഖലയിലും നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ചു. സംഘടനയുടെ ബ്രാഞ്ച്, ജില്ലാ തലങ്ങളിൽ ഭാരവാഹിയായി പ്രവർത്തിച്ച സഖാവ് നിലവിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടാണ്.
സർവ്വീസിൽ നിന്നും വിരമിക്കുന്ന സഖാവ് എബ്രഹാം കുരുവിളക്ക്
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
Categories
Recent Posts
- എബ്രഹാം കുരുവിള സർവീസിൽ നിന്നും വിരമിച്ചു
- BSNL-ൽ തൊഴിലാളികൾ അധികമാണോ?
- കരാർ തൊഴിലാളികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുക – BSNLEU.
- ഉപഭോക്തൃ വില സൂചിക പ്രഖ്യാപനം ലേബർ ബ്യൂറോ വൈകിപ്പിക്കുന്നു – ഭാവിയിലെ IDA വർദ്ധനവ് നിഷേധിക്കാനുള്ള തന്ത്രം?
- രണ്ടാം വിആർഎസ്സിനെക്കുറിച്ചുള്ള പ്രചരണം – ജീവനക്കാർ ജാഗ്രത പാലിക്കുക – BSNLEU