നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA കുടിശ്ശിക ഉടൻ നൽകണം BSNL എംപ്ലോയീസ് യൂണിയൻ
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA കുടിശ്ശിക നൽകുന്നതിൽ BSNL മാനേജ്മെൻ്റ് ഗുരുതരമായ കാലതാമസമാണ് വരുത്തുന്നത്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 17.02.2021 ന് നോൺ
എക്സിക്യൂട്ടീവ് ജീവനക്കാരുടെ 1.10.2020 മുതലുള്ള IDA പുനഃസ്ഥാപിച്ചു നൽകുവാൻ CMD യോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ എട്ട് മാസങ്ങൾക്ക് ശേഷമാണ് (27.10.2021) കോടതി ഉത്തരവ് പ്രകാരം IDA പുനഃസ്ഥാപിച്ച് ഉത്തരവിറക്കിയത്. IDA കുടിശ്ശിക ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ഫണ്ടിൻ്റെ ലഭ്യത അനുസരിച്ചുമാത്രമേ IDA കുടിശ്ശിക നല്കുകയുള്ളൂവെന്ന് 27.10.2021 ൻ്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോടുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമാണിത്. IDA കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ജനറൽ സെക്രട്ടറി സ.പി.അഭിമന്യു CMD യോട് അഭ്യർത്ഥിച്ചു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

