BSNL-ൽ തൊഴിലാളികൾ അധികമാണോ?
FTTH സേവനം ബിഎസ്എൻഎല്ലിൻ്റെ പ്രധാന വരുമാന മാർഗമായിരുന്നു. മുൻ കാലങ്ങളിൽ ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ ലഭിക്കാൻ പൊതുജനങ്ങൾ മത്സരിക്കുകയായിരുന്നു. കാരണം ബിഎസ്എൻഎല്ലിൻ്റെ സേവന നിലവാരം സ്വകാര്യ ഓപ്പറേറ്റർമാരുടെ ഫൈബർ സേവനത്തേക്കാൾ മികച്ചതായിരുന്നു. പക്ഷേ ഇത് പഴങ്കഥയാണ്. ഇന്ന് ബിഎസ്എൻഎല്ലിൻ്റെ ഫൈബർ കണക്ഷനുകളുടെ വലിയ തോതിലുള്ള കൊഴിഞ്ഞു പോക്കാണ്. കാരണം മോശമായ സേവനമാണ്. അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കുന്നില്ല. കണക്ഷനുകൾ നൽകുന്നതിനും പരിപാലനത്തിനുമായി ബിഎസ്എൻഎൽ വരുമാനത്തിൻ്റെ 50% സ്വകാര്യ പങ്കാളികൾക്ക് (TIP) കമ്മീഷനായി നൽകുന്നു. എഫ്ടിടിഎച്ച് കണക്ഷനുകൾ നൽകുന്നതും മെയിൻ്റനൻസും ബിഎസ്എൻഎൽ ഏറ്റെടുക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നും ബിഎസ്എൻഎൽഇയു ആവശ്യപ്പെട്ടിട്ടുണ്ട്. ബിഎസ്എൻഎൽഇയു ഈ വിഷയം ബിഎസ്എൻഎല്ലിൻ്റെ ഉന്നത മാനേജ്മെൻ്റുമായി ഗൗരവമായി ചർച്ച ചെയ്തു. എന്നാൽ, ആവശ്യം നിരസിക്കപ്പെട്ടു. എന്താണ് കാരണം? എഫ്‌ടിടിഎച്ച് സേവനം ഏറ്റെടുക്കാൻ ബിഎസ്എൻഎല്ലിന് മതിയായ അംഗബലം ഇല്ലെന്ന് മാനേജ്‌മെൻ്റ് അറിയിച്ചു. അതേ മാനേജ്‌മെൻ്റ് ഇപ്പോൾ ബിഎസ്എൻഎല്ലിൽ രണ്ടാം വിആർഎസ് നടപ്പിലാക്കാൻ തീരുമാനിച്ചു. ബിഎസ്എൻഎൽ ജീവനക്കാർ അധികപ്പറ്റാണെന്ന കാരണമാണ് മാനേജ്‌മെൻ്റ് പറയുന്നത്. ഇതിൽ ഏതാണ് സത്യം. ജീവനക്കാർ മിച്ചമാണോ? കുറവാണോ? ബിഎസ്എൻഎല്ലിന് മനുഷ്യശേഷി കുറവായിരിക്കുമ്പോൾ മാനേജ്‌മെൻ്റ് എന്തിന് വിആർഎസ് കൊണ്ടുവരണം? ബിഎസ്എൻഎൽ മാനേജ്‌മെൻ്റിൻ്റെ സ്വകാര്യവൽക്കരണ നയം ബിഎസ്എൻഎല്ലിൻ്റെ സേവനങ്ങളെ ഇല്ലാതാക്കുന്നു.
Categories
Recent Posts
- എബ്രഹാം കുരുവിള സർവീസിൽ നിന്നും വിരമിച്ചു
- BSNL-ൽ തൊഴിലാളികൾ അധികമാണോ?
- കരാർ തൊഴിലാളികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുക – BSNLEU.
- ഉപഭോക്തൃ വില സൂചിക പ്രഖ്യാപനം ലേബർ ബ്യൂറോ വൈകിപ്പിക്കുന്നു – ഭാവിയിലെ IDA വർദ്ധനവ് നിഷേധിക്കാനുള്ള തന്ത്രം?
- രണ്ടാം വിആർഎസ്സിനെക്കുറിച്ചുള്ള പ്രചരണം – ജീവനക്കാർ ജാഗ്രത പാലിക്കുക – BSNLEU