കരാർ തൊഴിലാളികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുക – BSNLEU.
ബിഎസ്എൻഎൽ മാനേജ്‌മെൻ്റ് എല്ലാ ജോലികളും സ്വകാര്യ കരാറുകാരെ ഏൽപ്പിക്കുന്ന പ്രവർത്തനം തുടരുകയാണ്. ഈ ജോലികൾ ചെയ്യുന്ന കരാർ തൊഴിലാളികൾക്ക് മിനിമം വേതനം, സാമൂഹിക സുരക്ഷ തുടങ്ങിയ തൊഴിൽ നിയമങ്ങളൊന്നും നടപ്പാക്കാൻ കരാറുകാരും മാനേജ്മെൻ്റും തയ്യാറാവുന്നില്ല.
ഈ സാഹചര്യത്തിൽ, സെൻട്രൽ വാട്ടർ കമ്മീഷനിലെ ശുചീകരണത്തിനും സ്വീപ്പിംഗ് ജോലികൾക്കുമായി ഏർപ്പെട്ടിരിക്കുന്ന താത്കാലിക ജീവനക്കാരുടെ കാര്യത്തിൽ, ബഹുമാനപ്പെട്ട സുപ്രീം കോടതി 20-12-2024-ന് ഒരു വിധി പ്രസ്താവിച്ചു. സർക്കാർ സ്ഥാപനങ്ങൾ നീതിയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതാണെന്നും ചൂഷണാത്മക തൊഴിൽ സമ്പ്രദായങ്ങൾ ഒഴിവാക്കുന്നതിൽ അവർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും വിധിയിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യക്തമായി ചൂണ്ടിക്കാണിച്ചു. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ മിനിമം വേതനം, ഇപിഎഫ്, ഇഎസ്ഐ തുടങ്ങിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽഇയു ഡയറക്ടർക്ക് (എച്ച്ആർ) കത്ത് നൽകി. ബിഎസ്എൻഎൽ മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചു ചേർക്കന്നമെന്ന് BSNLEU ഡയറക്ടറോട് (എച്ച്ആർ) അഭ്യർത്ഥിച്ചിട്ടുണ്ട്.
Categories
Recent Posts
- എബ്രഹാം കുരുവിള സർവീസിൽ നിന്നും വിരമിച്ചു
- BSNL-ൽ തൊഴിലാളികൾ അധികമാണോ?
- കരാർ തൊഴിലാളികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുക – BSNLEU.
- ഉപഭോക്തൃ വില സൂചിക പ്രഖ്യാപനം ലേബർ ബ്യൂറോ വൈകിപ്പിക്കുന്നു – ഭാവിയിലെ IDA വർദ്ധനവ് നിഷേധിക്കാനുള്ള തന്ത്രം?
- രണ്ടാം വിആർഎസ്സിനെക്കുറിച്ചുള്ള പ്രചരണം – ജീവനക്കാർ ജാഗ്രത പാലിക്കുക – BSNLEU