നോൺ-എക്സിക്യൂട്ടീവ് ജീവനക്കാരുടെ വേതന പരിഷ്കരണ ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് BSNL എംപ്ലോയീസ് യൂണിയനും AUAB യും BSNL മാനേജ്മെൻ്റിന്മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിവരികയാണ്. ചർച്ച പുനരാരംഭിക്കണമെന്നും വേതന പരിഷ്ക്കരണ കമ്മിറ്റിയിലെ വിരമിച്ച ചെയർമാൻ ഉൾപ്പടെ അംഗങ്ങളെ ഒഴിവാക്കി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും യൂണിയൻ വീണ്ടും അവശ്യപ്പെട്ടു.