മെയ് മാസം ബിഎസ്എൻഎല്ലിന് നഷ്ടം 5,20,947 വരിക്കാരെ
News
ഏപ്രിൽ മാസത്തെ ട്രായ് റിപ്പോർട്ടിലും ബിഎസ്‌എൻഎല്ലിന് 5 ലക്ഷത്തിലധികം വരിക്കാരെ നഷ്ടമായി. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 മെയ് മാസം ബിഎസ്എൻഎല്ലിന് 5,20,947 ഉപഭോക്താക്കളെ കൂടി നഷ്ടപ്പെട്ടു. നിലവിലെ വയർലെസ് മാർക്കറ്റ് ഷെയർ 7.40 % മാത്രം. 2024 മെയ് മാസം റിലയൻസ് ജിയോ 21,95,560 ഉപഭോക്താക്കളെയും എയർടെൽ 12,50,650 ഉപഭോക്താക്കളെയും പുതുതായി ചേർത്തു. ഈ കാലയളവിൽ വോഡഫോൺ ഐഡിയയ്ക്ക് 9,24,797 ഉപഭോക്താക്കളെ നഷ്ടമായി. വയർലൈൻ മേഖലയിൽ ബിഎസ്എൻഎൽ ന് 32,999 വരിക്കാരെ നഷ്ടമായി. ബിഎസ്എൻഎൽ 4ജിയുടെ വിന്യാസവും സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വർദ്ധനവും വരും മാസങ്ങളിൽ ബിഎസ്എൻഎല്ലിന് ഗുണകരമാവും എന്ന് പ്രതീക്ഷിക്കാം.