സിഐടിയു 17-ാമത് അഖിലേന്ത്യാ സമ്മേളനം ബെംഗളൂരുവിൽ ആരംഭിച്ചു
സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിൻ്റെ (സിഐടിയു) 17-ാമത് അഖിലേന്ത്യാ സമ്മേളനം ഇന്ന് ബെംഗളൂരുവിൽ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1500 പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പൊതുമേഖലയുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളികളെ അടിമകളാക്കാൻ ലക്ഷ്യമിട്ടുള്ള മോദി സർക്കാരിൻ്റെ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ പോരാടുക, സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല, ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുക, തൊഴിലാളിവർഗ ഐക്യം ശക്തിപ്പെടുത്തുക തുടങ്ങിയ പ്രധാന വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ (WFTU) ജനറൽ സെക്രട്ടറി പാംബിസ് കിരിറ്റ്സിസ് ഈ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിപ്ലവ നേതാവ് ചെഗുവേരയുടെ മകൾ സഖാവ് അലിദ ഗുവേര സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഈ സമ്മേളനത്തിലേക്കുള്ള സൗഹാർദ്ദ പ്രതിനിധിയായി ജനറൽ സെക്രട്ടറി പി.അഭിമന്യു പങ്കെടുക്കുന്നുണ്ട്.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.


