കേരളാ പൊതുമരാമത്തുവകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരന് കേരളാ ചീഫ് ജനറൽ മാനേജർ ശ്രീ.സി.വി.വിനോദ് ITS നൽകിയ പരാതി
റോഡ് വികസസനത്തിൻ്റെ പേരിൽ BSNL കേബിളുകൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ കേരളാ CGM ബഹു.കേരളാ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.സുധാകരനെ നേരിൽ കണ്ട് പരാതി നൽകി. ഈ വിഷയം മന്ത്രി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അറിയിച്ചു. ഈ മാസം അവസാനംതന്നെ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല മീറ്റിങ് വിളിച്ചുചേർക്കാമെന്നും അതിനുമുൻപായി കഴിഞ്ഞ അഞ്ചു വർഷം BSNL ന് ഉണ്ടായ നഷ്ടത്തെ സംബന്ധിച്ച വിശദ വിവരം നൽകാനും മന്ത്രി ആവശ്യപ്പെട്ടു. അതനുസരിച്ച് ജില്ലകൾക്ക് CGM കത്ത് നൽകിയിട്ടുണ്ട്. അത്തരത്തിലൊരു റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഓരോ ജില്ലയിലും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച് ഫീൽഡിൽ നിന്നും റിപ്പോർട്ടുകൾ ശേഖരിച്ച് ജില്ലാ അധികാരികൾക്ക് നൽകുവാൻ നമ്മൾ കൂടി ശ്രമിക്കണം. നമ്മൾ നിരന്തരം ചർച്ച ചെയ്തുവരുന്ന വിഷയമാണിത്. അതുകൊണ്ട് നമ്മുടെ ശ്രദ്ധയിലുള്ള വിവരം ജില്ല അധികാരികളെ അറിയിക്കണം.ഈ വിഷയത്തിൽ ജില്ലാ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരും ജില്ലാ അധികാരികളെ സഹായിക്കാൻ മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു