ബിഎസ്എൻഎൽഇയു, എഐബിഡിപിഎ, ബിഎസ്എൻഎൽസിസിഡബ്ല്യുഎഫ് എന്നീ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി യോഗം ഓൺലൈനായി ചേർന്നു. മൂന്ന് സംഘടനകളുടെയും പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നതിൽ തുടരുന്ന ക്രമാതീതമായ കാലതാമസത്തിൽ യോഗം ആശങ്ക രേഖപ്പെടുത്തി. 4ജിയുടെ അഭാവത്തിൽ പ്രതിമാസം ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ബിഎസ്എൻഎൽ കൈയൊഴിയുന്നു. ശമ്പളപരിഷ്‌കരണം, പെൻഷൻ പരിഷ്‌കരണം എന്നിവ പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസർക്കാരിന്റെ സമീപനത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വിശദമായ ചർച്ചകൾക്ക് ശേഷം, ബിഎസ്എൻഎൽ 4ജി, 5 ജി ഉടൻ ആരംഭിക്കുക, ശമ്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം എന്നിവ ഉടൻ നടപ്പാക്കുക, പൊതുമേഖലയ്ക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുക, കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് താഴെപ്പറയുന്ന പരിപാടികൾ സംഘടിപ്പിക്കാൻ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കോർഡിനേഷൻ കമ്മിറ്റിയുടെ പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കാൻ എല്ലാ സർക്കിൾ, ജില്ലാ യൂണിയനുകളോടും അഭ്യർത്ഥിക്കുന്നു:-
പരിപാടികൾ

(1) 19-01-2024-ന് ഗേറ്റ് മീറ്റിംഗുകൾ .

(2) 30-01-2024-ന് സംസ്ഥാനതല കൺവെൻഷനുകൾ.

(3) 06-02-2024 മുതൽ 10-02-2024 വരെ ജില്ലാ തല കൺവെൻഷനുകൾ.

(4) 20-02-2024 മുതൽ 24-02-2024 വരെ കോർണർ യോഗങ്ങളും നോട്ടീസ് വിതരണവും.