IDA കുടിശ്ശിക അനുവദിക്കുക. അല്ലെങ്കിൽ കോടതിയലക്ഷ്യം നേരിടുക: CMD യോട് BSNL എംപ്ലോയീസ് യൂണിയൻ
News
നോൺ എക്സിക്യുട്ടീവ് ജീവനക്കാർക്ക് IDA വർദ്ധനവ് അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങിയിട്ട് ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞു. ഉത്തരവ് നടപ്പാക്കണമെന്നും IDA കുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് CMD യ്ക് BSNL എംപ്ലോയീസ് യൂണിയൻ നിരന്തരം കത്തെഴുതിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കോടതി വിധി നടപ്പാക്കാൻ CMD ഇതുവരെ തെയ്യാറായിട്ടില്ല. “കോടതി വിധി രണ്ടാഴ്ചക്കകം നടപ്പാക്കുക അല്ലെങ്കിൽ കോടതിയലക്ഷ്യം നേരിടുക” എന്ന താക്കീതു നൽകിക്കൊണ്ട് CMD ശ്രീ.പി.കെ.പുർവ്വാറിന് BSNLEU ജനറൽ സെക്രട്ടറി സ.അഭിമന്യു കത്ത് നൽകി. രണ്ടാഴ്ചക്കകം IDA കടിശ്ശിക നൽകാത്ത പക്ഷം CMD ശ്രീ.പി.കെ.പുർവ്വാറിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുന്നതാണ്.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.


