നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് LIC യുമായി ധാരണാപത്രം ഒപ്പിട്ടതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റ് ഇന്ന് പുറത്തിറക്കി (F.No.BSNL/Admin/Welfare/2020/GTI-Non Executive dated 29.01.2021)
News
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് LIC യുമായി ധാരണാപത്രം ഒപ്പിട്ടതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റ് ഇന്ന് പുറത്തിറക്കി (F.No.BSNL/Admin/Welfare/2020/GTI-Non Executive dated 29.01.2021)
- GTI പോളിസി 01.03.2021 ൽ നിലവിൽ വരും. 01.03.2021 ൽ സർവീസിലുള്ള നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകം.
- താല്പര്യമുള്ളവർക്ക് പോളിസി തുക നൽകി പദ്ധതിയിൽ അംഗമാകാം. ESS/ERP പോർട്ടൽ വഴി ഓപ്‌ഷൻ നൽകാം. ഓൺലൈൻ വഴി നൽകുന്ന ഓപ്‌ഷൻ മാത്രമേ സ്വീകരിക്കുകയുള്ളൂ.. നേരിട്ട് നൽകുന്ന അപേക്ഷ സ്വീകരിക്കില്ല. 01.02.2021 മുതൽ 15.02.2021 വൈകുന്നേരം 5 മണി വരെ ESS/ERP പോർട്ടൽ വഴി ഓൺലൈൻ ഓപ്‌ഷൻ നൽകാം.
- താല്പര്യമുള്ളവർക്ക് പോർട്ടലിലെ “I WISH TO JOIN” ബട്ടൺ ക്ലിക്ക് ചെയ്ത് ഓപ്‌ഷൻ നൽകാം. ഓപ്‌ഷൻ പിൻവലിക്കാൻ ആഗ്രഹിക്കുന്നവർ “I WISH TO WITHDRAW” എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പിൻവലിക്കാം. ഇതിന് ESS/ERP പോർട്ടൽ വഴി 16.02.2021 മുതൽ 18.02.2021 വരെ അവസരമുണ്ടാകും.
- ESS/ERP പോർട്ടലിലെ പ്രിൻ്റ് ഔട്ട് ഓപ്‌ഷൻ വഴി ഓപ്‌ഷൻ്റെ കോപ്പി എടുക്കുവാൻ കഴിയും.
- പ്രീമിയം തുക ഒറ്റത്തവണയായി ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും ഈടാക്കും. അതിനുശേഷം ഒരുതരത്തിലും പണമടക്കാൻ കഴിയില്ല. അടച്ച തുക withdraw ചെയ്യാനോ refund ചെയ്യാനോ കഴിയില്ല.
- എന്നാൽ ഓപ്‌ഷൻ നൽകുകയും പ്രീമിയം തുക അടക്കുകയും ചെയ്ത ജീവനക്കാരൻ 1.4.2021 ന് മുൻപ് റിട്ടയർ ചെയ്യുകയോ മരണപ്പെടുകയോ ചെയ്‌താൽ ഈ പദ്ധതിയുടെ പരിധിയിൽ പെടില്ല. അവരടച്ച തുക തിരിച്ച് നൽകും.
- 1.3.2021 മുതൽ 28.2.2022 വരെയുള്ള വർഷത്തേക്ക് പ്രീമിയം അടയ്ക്കുന്നവരുടെ യോഗ്യത നിർണ്ണയിക്കുന്നത് 15.9.1970 എന്ന cut off ഡേറ്റ് വച്ചായിരിക്കും.
- 15.9.1970 ലോ അതിനുശേഷമോ ജനിച്ചവർ അടയ്‌ക്കേണ്ട വാർഷിക പ്രീമിയം 3776/- രൂപ. 15.9.1970 ന് മുൻപ് ജനിച്ചവർ അടയ്‌ക്കേണ്ട വാർഷിക പ്രീമിയം 18,172/- രൂപ.
- മൊത്തം പോളിസി തുക 20,00,000/- രൂപ
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു