നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് GTI നടപ്പിലാക്കുന്നതിനായി BSNL LIC യുമായി ധാരണാപത്രം ഒപ്പിട്ടു
News
BSNL ൻ്റെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് (GTI) നടപ്പിലാക്കുന്നതിനായി BSNL മാനേജ്മെൻ്റ് LIC യുമായി ധാരണാപത്രം ഒപ്പിട്ടു. GTI പദ്ധതി പ്രകാരം അഷ്വേർഡ് തുക 20 ലക്ഷം രൂപയായിരിക്കും. 50 വയസ്സ് വരെ യുള്ള ജീവനക്കാർ നൽകേണ്ട വാർഷിക പ്രീമിയം 3,776 /- രൂപയും 50 വയസ്സിന് മുകളിലുള്ള ജീവനക്കാർക്ക് ഇത് 18,172 / – രൂപയും ആയിരിക്കും. വർഷത്തിൽ ഒരിക്കൽ ശമ്പളം വഴി ഈ തുക ഇടാക്കും. LIC യുടെ ഒരു പ്രധാന കോർപ്പറേറ്റ് ഉപഭോക്താവാണ് BSNL എന്നതിനാൽ ഈ പോളിസിയുടെ വാർഷിക പ്രീമിയം കുറവാണ്. നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഈ പദ്ധതി നേരത്തേ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ BSNL എംപ്ലോയീസ് യൂണിയൻ മാനേജ്മെൻ്റിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. നാഷണൽ കൗൺസിലിൽ ഉൾപ്പടെ ഈ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു.