ജോയിന്റ് ഫോറം തീരുമാനങ്ങൾ
25.09.2023-ന് ന്യൂഡൽഹിയിൽ നടന്ന ജോയിന്റ് ഫോറം യോഗത്തിന്റെ തുടർച്ചയായി 07-10-2023-ന് വീണ്ടും ഓൺലൈൻ യോഗം ചേർന്നു. യോഗത്തിൽ ചെയർമാൻ സ.ചന്ദേശ്വർ സിംഗ് അധ്യക്ഷത വഹിച്ചു. കൺവീനർ പി.അഭിമന്യു ചർച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ച് വിശദീകരിച്ചു. നേരത്തെ ഉന്നയിച്ച ശമ്പള പരിഷ്കരണം, 4 ജി, പുതിയ പ്രമോഷൻ പോളിസി തുടങ്ങിയ വിഷയങ്ങളിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെ കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. തുടർന്ന് താഴെ തലം മുതലുള്ള ജീവനക്കാരെ ശക്തമായ സമരത്തിന് സജ്ജമാക്കുന്നതിന് വേണ്ടി പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
(i) 02.11.2023-ന് ജില്ലാതലത്തിൽ വിപുലമായ സംയുക്തയോഗങ്ങൾ സംഘടിപ്പിക്കുക.
(ii) 28.11.2023-ന് പൊതുസ്ഥലങ്ങളിൽ മനുഷ്യച്ചങ്ങല പരിപാടി സംഘടിപ്പിക്കുക.
എംപ്ലോയീസ് യൂണിയന്റെ എല്ലാ സർക്കിളുകളും ജില്ലാ യൂണിയനുകളും ജോയിന്റ് ഫോറത്തിന്റെ മറ്റ് ഘടക സംഘടനകളുമായി ഏകോപിപ്പിച്ച് പരമാവധി ജീവനക്കാരെ പങ്കെടുപ്പിച്ച് പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാനും അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു