ജോയിൻ്റ് ഫോറം യോഗം – 25-09-2023 ന്യൂഡൽഹി
ബിഎസ്എൻഎൽ നോൺ എക്സിക്യൂട്ടീവ് യൂണിയൻകളുടെ ജോയിൻ്റ് ഫോറം യോഗം 25-09-2023 ന് ന്യൂഡൽഹിയിൽ വെച്ച് നടന്നു. യോഗത്തിൽ BSNLEU, NFTE, SNATTA, BSNL MS, BSNL എടിഎം എന്നീ സംഘടനകളുടെ ജനറൽ സെക്രട്ടറിമാർ / പ്രതിനിധികൾ പങ്കെടുത്തു. FNTO, TEPU, BSNLDEU, BSNLEC എന്നിവയുടെ ജനറൽ സെക്രട്ടറിമാർ നേരിട്ട് പങ്കെടുക്കാനുള്ള പ്രയാസം അറിയിച്ചു. എന്നാൽ യോഗം കൈ കൊള്ളുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് അവരുടെ സഹകരണം വാഗ്ദാനം ചെയ്തു.
ചെയർമാൻ ചന്ദേശ്വർ സിംഗ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.കൺവീനർ പി.അഭിമന്യു
ചർച്ചയ്ക്കുള്ള അജണ്ടയെക്കുറിച്ച് വിശദീകരിച്ചു.
ജോയിൻ്റ് ഫോറം അടുത്തിടെ നടത്തിയ സമര പരിപാടികൾ യോഗം അവലോകനം ചെയ്തു. മനുഷ്യ ചങ്ങല , രാജ്ഭവൻ മാർച്ച്, ഡൽഹി ധർണ്ണ എന്നിവ വിജയകരമായി നടപ്പിലാക്കിയതായി യോഗം വിലയിരുത്തി.
ശമ്പളപരിഷ്‌കരണ പ്രശ്നം പരിഹരിക്കുന്നതിലെ സ്തംഭനാവസ്ഥ യോഗം ഗൗരവമായി ചർച്ച ചെയ്തു.
ശമ്പള സ്കെയിലുകൾ വെട്ടിക്കുറയ്ക്കാൻ ആഗ്രഹിക്കുന്ന മാനേജ്മെൻ്റ് ആണ് ഈ സ്തംഭനാവസ്ഥ സൃഷ്ടിച്ചത്.
27.07.2018 ന് നടന്ന ശമ്പള പരിഷ്കരണ ചർച്ചാ സമിതി യോഗത്തിൽ സമവായത്തിലൂടെ അന്തിമമാക്കിയതാണ് ശമ്പള സ്കെയിലുകൾ. എന്നാൽ ഇതിൽ മാറ്റം വരുത്താനാണ് മാനേജ്മെൻ്റ് ശ്രമിക്കുന്നത്. ഇന്നത്തെ യോഗത്തിൽ, ശമ്പള പരിഷ്കരണം നേടിയെടുക്കുന്നതിന് വിവിധ പ്രക്ഷോഭ പരിപാടികളെ കുറിച്ച് ചർച്ച ചെയ്തു. സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ മാർഗ്ഗങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിയനുകളുമായും അസോസിയേഷനുകളുമായും വിപുലമായ കൂടിയാലോചന നടത്താൻ യോഗം തീരുമാനിച്ചു. കൂടാതെ, ജോയിൻ്റ് ഫോറത്തിന്റെ ചെയർമാനും കൺവീനറും ഇതിനായി എക്സിക്യൂട്ടീവ് അസോസിയേഷനുകളെ സമീപിച്ച് ചർച്ച നടത്തണമെന്നും തീരുമാനിച്ചു.
Categories
Recent Posts
- കാലതാമസം കൂടാതെ ശമ്പള പരിഷ്കരണ സമിതി യോഗം നടത്തുക – BSNLEU
- ദേശീയ കൗൺസിലിൻ്റെ 40-ാമത് യോഗം കാലതാമസം കൂടാതെ നടത്തുക – BSNLEU
- ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനം 2025 ജൂലൈയിൽ
- സഖാവ് മണി ബോസ് ജന്മശതാബ്ദി 15.05.2025 ന്
- 1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയഎല്ലാ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും പിൻമാറണം – യുഎൻ പ്രമേയം.