തമിഴ്‌നാട് സിജിഎം ൻ്റെ സ്വേച്ഛാധിപത്യ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം
News
തമിഴ്‌നാട് സിജിഎം തുടരുന്ന തൊഴിലാളി വിരുദ്ധ സംഘടനാ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ വ്യാപകമായി നടന്ന സംയുക്ത പ്രക്ഷോഭത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് സർക്കിൾ ഓഫീസിന് മുന്നിലും ജില്ലാ കേന്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
സിജിഎം തുടരുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും സിജിഎം നെ ഡിഒടി യിലേക്ക് തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ നൽകിയ കത്തുകളും ചർച്ചകളും ഫലം കാണാത്തതിനെ തുടർന്നാണ് പ്രക്ഷോഭം അനിവാര്യമായത്.