പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിവസേന വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന മോദി സർക്കാരിൻ്റെ നയത്തിനെതിരെ 2021 ജൂൺ 21ന് പകൽ 11 മണിമുതൽ 11.15 വരെ (15 മിനിട്ട്) വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കാൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി തീരുമാനിച്ചിരിക്കുന്നു. ജനങ്ങളെയാകെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്നമാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്രമാതീതമായ വിലവർദ്ധനവ്. പെട്രോളിയം മേഖലയിലെ കോർപ്പറേറ്റുകളെ സഹായിക്കുന്ന നയമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഇതിനെതിരെ രാജ്യത്താകെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നു. അത്തരം പ്രതിഷേധങ്ങളിൽ BSNL ജീവനക്കാരും പങ്കാളികളാവണം.
ജൂൺ 21 ന് BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ ഓഫീസ് /എക്സ്ചേഞ്ചുകൾക്ക് മുമ്പിൽ കോവിഡ് പ്രോട്ടോകോൾ മാനദണ്ഡം പാലിച്ച് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണം.