01-10 -2020 മുതൽക്ക് 5.5% വും 01- 01-2021 മുതൽക്ക് 6.1% വും നിരക്കിൽ നമുക്കു ലഭിക്കേണ്ടിയിരുന്ന IDA ബി എസ് എൻ എൽ മാനേജ്മെൻ്റ് തടഞ്ഞുവെച്ചിരിക്കയാണല്ലോ. ഇതു ലഭിയ്കുന്നതിനു വേണ്ടി നിരന്തരമായ ഇടപെടലാണ് നമ്മുടെ യൂണിയൻ നടത്തിക്കൊണ്ടിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ നാം കൊടുത്ത കേസിൽ അനുകൂല വിധി നേടി. എന്നാൽ ബിഎസ്എൻഎൽ മാനേജ്മെൻ്റ് DOTയിലും പിന്നീട് DPE യിലും വിഷയം തട്ടിക്കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കോടതി അലക്ഷ്യ നടപടികളിലേയ്ക് നാം പ്രവേശിയ്കുമെന്ന മുന്നറിയിപ്പ് നമ്മുടെ സംഘടന ബന്ധപ്പെട്ടവർക്ക് നൽകി. എത്ര ശതമാനം DA നൽകണമെന്ന് DPE രേഖാമൂലം അറിയിച്ചാൽ പരിഗണിക്കാമെന്നായി മാനേജ്മെൻ്റ് . ഇതു സംബന്ധിച്ച് BSNL മാനേജുമെൻ്റും DPE യും ചർച്ച നടത്തിയതായും DA നിരക്ക് രേഖാമൂലം അറിയിക്കാമെന്ന് DPE സമ്മതിച്ചതായും സൗരവ് ത്യാഗി (Sr.GM (Estt) കഴിഞ്ഞ ദിവസം സ. അഭിമന്യുവിനെ അറിയിച്ചു.
തടഞ്ഞുവെച്ച lDA, അരിയേഴ്സ് അടക്കം വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.