സ.എം.കൃഷ്ണന് ആദരാഞ്ജലികൾ

കമ്പിത്തപാൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ കരുത്തനായ നേതാവും, NFPE മുൻ സെക്രട്ടറി ജനറലും, കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺൻ്റ് എംപ്ലോയീസ് & വർക്കേഴ്‌സ് മുൻ സെക്രട്ടറി ജനറലുമായ സ.എം.കൃഷ്ണൻ തിരുവനന്തപുരത്ത് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ

ഓൺലൈൻ സെമിനാർ മാർച്ച് 4 ന്

BSNL വർക്കിങ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാർവ്വദേശീയ വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. CITU അഖിലേന്ത്യാ സെക്രട്ടറി സ.എ.ആർ.സിന്ധു മുഖ്യ പ്രഭാഷണം നടത്തും. സെമിനാര് 7 pm ന് ആരംഭിക്കും. പരമാവധി ജീവനക്കാർ പങ്കെടുക്കണം.

ശമ്പള ഫണ്ട് – ജനുവരി മാസത്തെ ശമ്പളം നൽകുന്നതിനാവശ്യമായ ഫണ്ട് കോർപ്പറേറ്റ് ഓഫീസ് അനുവദിച്ചിട്ടുണ്ട്.

ജനുവരി മാസത്തെ ശമ്പളം നൽകുന്നതിനാവശ്യമായ ഫണ്ട് കോർപ്പറേറ്റ് ഓഫീസ് അനുവദിച്ചിട്ടുണ്ട്.

IDA മരവിപ്പിക്കൽ – ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ താൽക്കാലിക വിധി

BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചതിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ കേരളാ സർക്കിളിന് വേണ്ടി സർക്കിൾ സെക്രട്ടറി ബഹു:കേരളാ ഹൈക്കോടതിയിൽ നൽകിയ കേസിൽ ഹൈക്കോടതി താൽക്കാലിക വിധി പ്രസ്താവിച്ചു. കോടതി വിധി രണ്ടുഭാഗത്തേയും വാദം കേട്ടു ഒന്നും രണ്ടും പ്രതികൾ (കേന്ദ്ര ഗവണ്മെൻ്റ് , DPE) ഫയൽ ചെയ്ത സ്റ്റേറ്റ്മെന്റുകളും പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക വിധി. DPE യുടെ 19-11-2020…

© BSNL EU Kerala