ദേശീയ പാത വികസനം – മന്ത്രിക്ക് നിവേദനം നൽകി

ദേശീയ പാതാ (എൻഎച്ച് 66) വികസന പ്രവർത്തനങ്ങൾക്കിടെ ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കണമെന്നും ഉചിതമായ സ്ഥലത്തേയ്ക് മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും ആവശ്വപ്പെട്ടുകൊണ്ട് എയുഎബി നേതാക്കൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസിനെ കണ്ട് നിവേദനം നൽകി. വിഷയം ഗൗരവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

IDA വർദ്ധനവ് 4.8%

2022 ജനുവരി മുതൽ BSNL ജീവനക്കാരുടെയും പെൻഷൻകാരുടെയും IDA 4.8% വർധിപ്പിച്ച് BSNL ഉത്തരവായി. ജനുവരി മുതൽ ലഭിക്കുന്ന IDA 184.1%. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന IDA 179.3%.

ശമ്പള റിക്കവറി ഒഴിവാക്കാനുള്ള നീക്കം പിൻവലിക്കുക

2022 ഫെബ്രുവരി മാസം മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് LIC/PLI ഉൾപ്പെടെയുള്ള പ്രീമിയം/ലോൺ തുകകൾ റിക്കവറി ചെയ്ത് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നൽകില്ലായെന്ന കോർപ്പറേറ്റ് ഓഫീസ് ഉത്തരവിനെതിരെ സർക്കിൾ യൂണിയൻ നൽകിയ കത്തിനെ അടിസ്ഥാനമാക്കി സർക്കിൾ അഡ്മിനിസ്ട്രേഷൻ കോർപ്പറേറ്റ് ഓഫീസിന് നൽകിയ കത്ത്.

സ്കോളര്‍ഷിപ്പ് അപേക്ഷ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാനുള്ള പ്രയാസം കണക്കിലെടുത്ത് 2021-22 വര്‍ഷത്തെ സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടണമെന്ന യൂണിയന്‍ ആവശ്യം അംഗീകരിച്ചു ഉത്തരവായി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി 2022 ഫെബ്രുവരി 28 ലേയ്ക്ക് നീട്ടിയിട്ടുണ്ട്.

അഖിലേന്ത്യ/സംസ്ഥാന സമ്മേളനങ്ങള്‍ മാറ്റിവച്ചു

കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ 2022 ജനുവരി 21,22 തീയതികളില്‍ കൊല്ലത്ത് വച്ച് ചേരാനിരുന്ന ബിഎസ്എന്‍എല്‍ പ്ലോയീസ് യൂണിയന്‍റെ പത്താമത് സംസ്ഥാന സമ്മേളനവും മാര്‍ച്ച് 7 മുതല്‍ 9 വരെ ഗോഹട്ടിയില്‍ വച്ച് നടത്താനിരുന്ന അഖിലേന്ത്യാ സമ്മേളനവും മാറ്റിവയ്ക്കുവാന്‍ തീരുമാനിച്ചു. സാഹചര്യം അനുകൂലമാകുന്ന മുറക്ക് സമ്മേളനങ്ങള്‍ ചേരുന്നതാണ്.

കനറാ ബാങ്കുമായും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായുമുള്ള ധാരണാപത്രം പുതുക്കാൻ ഉടൻ നടപടി സ്വീകരിക്കുക.

കാനറ ബാങ്കുമായും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി BSNL ഒപ്പുവച്ച ധാരണാപത്രങ്ങൾ കാലഹരണപ്പെട്ടതാണ്. ധാരണാപാത്രം യഥാസമയം പുതുക്കാത്തതിൻ്റെ ഫലമായി ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. ഡയറക്ടർ (HR), Sr.GM (CBB) എന്നിവരുമായി തുടർച്ചയായി ഈ വിഷയം കൈകാര്യം ചെയ്തുവരികയാണ്. എന്നാൽ ഇതുവരെ ധാരണാപത്രങ്ങൾ പുതുക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ധാരണപത്രങ്ങൾ പുതുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വീണ്ടും അഖിലേന്ത്യ യൂണിയൻ അവശ്യപ്പെട്ടു.

BSNL പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ല – കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം – വേതന കുടിശ്ശിക ഉടൻ നൽകണം

കരാർ തൊഴിലാളികൾക്ക് BSNL മാനേജ്മെൻ്റ് കൃത്യമായി വേതനം നൽകുന്നില്ല. ചില സർക്കിളുകളിൽ കരാർ തൊഴിലാളികൾക്ക് 18 മാസമായി വേതനം നൽകിയിട്ടില്ല. BSNL എംപ്ലോയീസ് യൂണിയൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വേതനം നൽകുവാൻ തയ്യാറാവുന്നില്ല. കൃത്യസമയത്ത് വേതനം നൽകാതെ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ് BSNL മാനേജ്മെൻ്റ്. ബി‌എസ്‌എൻ‌എൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ലെന്നും അതിനാൽ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും ഓർമിപ്പിച്ചുകൊണ്ട്…

റിട്ടയേർഡ് ജീവനക്കാരും കമ്പനിയുടെ വളർച്ചയ്ക്ക് വളരെയേറെ സംഭാവന നൽകിയവർ, അവരെ അവഗണിക്കരുത് – വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ ഉടൻ നൽകുക – BSNL എംപ്ലോയീസ് യൂണിയൻ

വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ 2019 മാർച്ച് മുതൽ നൽകിയിട്ടില്ല. BSNL എംപ്ലോയീസ് യൂണിയൻ നിരവധി തവണ ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിരമച്ച ജീവനക്കാർ ദീർഘകാലം ഈ കമ്പനിക്കുവേണ്ടി പ്രവർത്തിച്ചവരും കമ്പനിയുടെ വളർച്ചക്ക് നിർണായകമായ സംഭാവന നൽകിയവരുമാണ്. അവരെ അവഗണിക്കുവാൻ പാടില്ല. അതുകൊണ്ട് മെഡിക്കൽ ബില്ലുകൾ എത്രയും വേഗത്തിൽ വിതരണം ചെയ്യണമെന്ന് അഖിലേന്ത്യ യൂണിയൻ വീണ്ടും CMD യോട്…

© BSNL EU Kerala