ബിഎസ്എൻഎല്ലിൻ്റെ 4G സേവനം ഉടൻ ആരംഭിക്കുക, സമയബന്ധിതമായി 5G സേവനത്തിലേക്ക് അപ്ഗ്രേഡു ചെയ്യുക – CITU

അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് കുത്തനെ ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, 4G, 5G സേവനങ്ങൾ ഉടനടി ആരംഭിക്കാൻ കമ്പനിയെ പ്രാപ്തരാക്കിക്കൊണ്ട് സർക്കാർ BSNL-നെ ശക്തിപ്പെടുത്തണമെന്ന് വിവിധ മേഖലയിൽ നിന്നും ആവശ്യം ഉയരുകയാണ്. ഇതുമായി ബന്ധപ്പെട്ട്, ഇന്ത്യയിലെ പ്രധാന കേന്ദ്ര ട്രേഡ് യൂണിയനുകളിലൊന്നായ സിഐടിയുവിൻ്റെ ജനറൽ സെക്രട്ടറി സ.തപൻ സെൻ ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തെഴുതി. ബിഎസ്എൻഎൽ 4G,…

സർക്കിൾ മഹിളാ കമ്മറ്റി യോഗം – തൃശൂർ – 04-07-2024

സർക്കിൾ മഹിളാ കമ്മറ്റി യോഗം 04-07-2024 ന് തൃശൂർ പി & ടി സൊസൈറ്റി ഹാളിൽ ചേർന്നു. 23 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. മലപ്പുറം, സിജിഎംടി, കോട്ടയം ജില്ലകളിൽ നിന്നും പങ്കാളിത്തം ഉണ്ടായില്ല. യോഗം എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സർക്കിൾ വൈസ് പ്രസിഡണ്ട് കെ.ശ്യാമള അധ്യക്ഷത വഹിച്ച യോഗത്തിൽ സർക്കിൾ മഹിളാ സബ് കമ്മറ്റി കൺവീനർ ബീനാ…

ആദായനികുതി 20% ഈടാക്കൽ – സഖാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.

ആധാർ – പാൻകാർഡ് ബന്ധിപ്പിക്കാത്ത ജീവനക്കാരുടെ മൊത്ത ശമ്പളത്തിൽ നിന്നും 20% നികുതി അന്യായമായി ഈടാക്കുന്ന നടപടിക്കെതിരെ എംപ്ലോയീസ് യൂണിയൻ 21-06-2024-ന് ഡയറക്ടർ ഫൈനാൻസിന് കത്ത് നൽകുകയുണ്ടായി. കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് നടപ്പായാൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഈടാക്കപ്പെടും. ഇത് ജീവനക്കാർക്ക് വലിയ നഷ്ടമുണ്ടാക്കും. ഇക്കാര്യം വീണ്ടും PGM (കോർപ്പറേറ്റ് അക്കൗണ്ട്സ്)മായി ചർച്ച ചെയ്തിട്ടുണ്ട്….

ജിയോ,എയർടെൽ താരിഫ് വർദ്ധനവ് അനീതിയാണ് – ബിഎസ്എൻഎല്ലിൻ്റെ 4G, 5G സേവനങ്ങൾ ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക – BSNLEU

ജിയോയും എയർടെല്ലും അവരുടെ താരിഫ് ക്രമാതീതമായി വർധിപ്പിച്ചു. ജിയോ താരിഫ് 25 ശതമാനവും എയർടെൽ 21 ശതമാനവും താരിഫ് വർദ്ധിപ്പിച്ചു. ഈ താരിഫ് വർദ്ധന ഈ കമ്പനികൾക്ക് 20,000 കോടി രൂപയുടെ അധിക ലാഭമുണ്ടാക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023-24ൽ ജിയോ 20,607 കോടി രൂപയും എയർടെൽ 7,467 കോടി രൂപയും അറ്റാദായം നേടി. അതുകൊണ്ട് തന്നെ ജിയോയുടെയും എയർടെല്ലിൻ്റെയും കുത്തനെയുള്ള താരിഫ്…

ബിഎസ്എൻഎൽ ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിലേക്ക് – പ്രതിഷേധ പ്രകടനം 12-6-2024

അഖിലേന്ത്യാ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി പ്രതിഷേധ പ്രകടനം 12-6-2024 ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എസ്എൻഎടിടിഎ സംഘടനകൾ സംയുക്തമായി നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രധാന വിഷയങ്ങളെല്ലാം വിവിധ യോഗങ്ങളിലും നാഷണൽ കൗൺസിൽ യോഗത്തിലും ഉന്നയിക്കപ്പെട്ടവയാണ്. എന്നാൽ ബിഎസ്എൻഎൽ മാനേജ്മെൻറ് ഇത്തരം കാര്യങ്ങളിൽ ചർച്ചകൾ നടത്താൻ തയ്യാറായെങ്കിലും ഒരു വിഷയത്തിലും അനുകൂല നിലപാട്…

അസിസ്റ്റൻറ് ജനറൽ സെക്രട്ടറി സ.കെ എൻ ജ്യോതിലക്ഷ്മി സർവ്വീസിൽ നിന്നും വിരമിച്ചു

അഖിലേന്ത്യാ വർക്കിംഗ് വുമൺ കോർഡിനേഷൻ കമ്മറ്റി കൺവീനറും അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറിയുമായ സ.കെ എൻ ജ്യോതി ലക്ഷമി 42 വർഷത്തെ സേവനത്തിനു ശേഷം മെയ് 31ന് വിരമിച്ചു. RTP ടെലിഫോൺ ഓപ്പറേറ്ററായി 1982 ൽ കൊല്ലം ജില്ലയിൽ ജോലിയിൽ പ്രവേശിച്ച സഖാവ് NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെയും പ്രധാന പ്രവർത്തകയായി മാറി. RTP ജീവനക്കാരുടെയും, കാഷ്വൽ മസ്ദൂർ ജീവനക്കാരുടെയും നിയമനത്തിനായി…

സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി സ. കെ.മോഹനൻ സർവ്വീസിൽ നിന്നും വിരമിച്ചു

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സ.കെ മോഹനൻ 40 വർഷത്തെ സേവനത്തിന് ശേഷം 31-05-2024 ന് സർവ്വീസിൽ നിന്നും വിരമിച്ചു. സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റയും സജീവ പ്രവർത്തകനായി. സംഘടനയുടെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായി പ്രർത്തിച്ച സഖാവ് നിലവിൽ സംഘടനയുടെ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയും എറണാകുളം ജില്ലാ പ്രസിഡണ്ടുമാണ്. എറണാകുളം ജില്ലയിൽ…

സംസ്ഥാന വൈസ് പ്രസിഡന്റ് സ പി രമണൻ സർവ്വീസിൽ നിന്നും വിരമിച്ചു

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും കൊട്ടാരക്കര CSC യിലെ ടെലികോം ടെക്നീഷ്യനുമായ സ പി.രമണൻ 32 വർഷത്തെ സേവനത്തിനു ശേഷം മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ചു. 1982 ൽ മസ്‌ദൂർ ജീവനക്കാരനായി സേവനം ആരംഭിച്ച സഖാവ് NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെയും മുൻനിര പ്രവർത്തകനായി മാറി. ഇ4 യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറി, ജില്ലാ ഭാരവാഹി…

സംസ്ഥാന വൈസ് പ്രസിഡന്റ് സ.സി ബാലചന്ദ്രൻ നായർ സർവ്വീസിൽ നിന്നും വിരമിച്ചു

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും അമ്പലമുക്ക് ടെലിഫോൺ എക്സ്ചേഞ്ചിലെ ടെലികോം ടെക്നീഷ്യനുമായ സ ബാലചന്ദ്രൻ നായർ 40 വർഷത്തെ സേവനത്തിനു ശേഷം മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ചു. 1984 ൽ മസ്‌ദൂറായി പത്തനംതിട്ടയിലെ റാന്നി ടെലഫോൺ എക്സ്ചേഞ്ചിൽ സേവനം ആരംഭിച്ച സഖാവ് തിരുവനന്തപുരം ജില്ലയിലെ വിവിധ എക്സ്ചേഞ്ചുകളിൽ ജോലി ചെയ്തു. യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറി, ജില്ലാ ഓർഗനൈസിങ്…

© BSNL EU Kerala