2021 ജനുവരി മുതൽ IDA വർധന 6.1%
ആൾ ഇന്ത്യാ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരം IDA 6.1% വർദ്ധിച്ചിട്ടുണ്ട്. എന്നാൽ 1.10.2020 ൽ വർധിച്ച 5.5% IDA ജീവനക്കാർക്ക് നൽകിയിട്ടില്ല. ഈ രണ്ട് IDA യും ചേർത്ത് 11.6% IDA ജീവനക്കാർക്ക് ലഭിക്കേണ്ടതാണ്. IDA മരവിപ്പിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് BSNL എംപ്ലോയീസ് യൂണിയൻ കേരളാ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
സർക്കിൾ കൗൺസിൽ യോഗം
സർക്കിൾ കൗൺസിൽ മീറ്റിംഗ് ബഹുമാനപ്പെട്ട CGM ശ്രീ.സി.വി.വിനോദ് ITS ൻ്റെ അധ്യക്ഷതയിൽ 2021 ജനുവരി 7 ന് തിരുവനന്തപുരത്ത് ചേരും.
കോവിഡ് 19 ചികിത്സാ ചിലവ്
കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രൈവറ്റ് എംപാനൽഡ് ഹോസ്പിറ്റലിൽ നിന്നും ചികിത്സ തേടിയ BSNL ജീവനക്കാർ / പെൻഷൻകാരുടെ ചികിത്സാ ചിലവ് അതാത് സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന നിരക്കുകൾക്കനുസരിച്ച് റീഇമ്പേഴ്സ് ചെയ്യും.
IDA മരവിപ്പിക്കൽ: BSNL എംപ്ലോയീസ് യൂണിയൻ ഹൈക്കോടതിയിലേക്ക്
BSNL ജീവനക്കാരുടെ 2020 ഒക്ടോബർ 1 മുതൽ 2021 ജൂൺ 30 വരെയുള്ള ക്ഷാമബത്ത (IDA) മരവിപ്പിച്ച കേന്ദ്ര പൊതുമേഖലാ മന്ത്രാലയത്തിൻ്റെയും, BSNL മാനേജ്മെന്റിൻ്റെയും നടപടിയെ ചോദ്യം ചെയ്ത് അഖിലേന്ത്യ യൂണിയൻ്റെ നിർദേശപ്രകാരം BSNLEU കേരളാ സംസ്ഥാന കമ്മിറ്റി ബഹുമാനപെട്ട കേരളാ ഹൈക്കോടതിയെ സമീപിച്ചു യൂണിയൻ നൽകിയ കേസ്സ് കോടതി അഡ്മിറ്റ് ചെയ്തു. (W.P(c)29212/20). കോടതി അവധിക്കു ശേഷം വാദം കേൾക്കും.
30.12.2020 ന് നടത്താൻ നിശ്ചയിച്ചിരുന്ന നമ്മുടെ പ്രക്ഷോഭ പരിപാടി താൽക്കാലികമായി മാറ്റിവയ്ക്കുന്നു
സർക്കിൾ അധികാരികൾ യൂണിയന് നൽകിയ കത്തിൽ നമ്മൾ ഉന്നയിച്ച വിഷയങ്ങൾ 07.01.2021 ന് ചേരുന്ന സർക്കിൾ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ 30.12.2020 ന് നടത്താൻ നിശ്ചയിച്ചിരുന്ന നമ്മുടെ പ്രക്ഷോഭ പരിപാടി താൽക്കാലികമായി മാറ്റിവയ്ക്കുന്നു.
കർഷക സമരം: BSNL ജീവനക്കാർ കരിദിനം ആചരിക്കുന്നു
ഇന്ത്യൻ കാർഷികമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ഭേദഗതി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് BSNL ജീവനക്കാർ ഡിസംബർ 26 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നു. ജീവനക്കാർ അന്നേ ദിവസം കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകുകയും പ്രധാന കേന്ദ്രങ്ങളിൽ കർഷക ഭേദഗതി നിയമം പിൻവലിക്കണമെന്നും, സമരം ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തി പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും….
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോട് മാനേജ്മെൻ്റ് സ്വീകരിക്കുന്ന ചിറ്റമ്മ നയത്തിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോട് BSNL മാനേജ്മെൻ്റ് കുറേ നാളുകളായി വിവേചനപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ലഭിക്കുന്ന പരിമിതമായ പ്രമോഷൻ പോലും നിഷേധിക്കുന്നതരത്തിൽ മത്സരപരീക്ഷകൾ യഥാസമയം നടത്താതെ നീട്ടികൊണ്ടുപോവുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി മത്സരപരീക്ഷകൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് BSNL എംപ്ലോയീസ് യൂണിയൻ മുട്ടാത്ത വാതിലുകളില്ല. റീസ്ട്രക്ച്ചറിംഗിൻ്റെ പേരുപറഞ്ഞാണ് JTO, JAO, JE, TT പരീക്ഷകൾ നടത്തുവാൻ തയ്യാറാവാത്തത്. എന്നാൽ എക്സിക്യൂട്ടീവ്…
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ CMD യോട് അഭ്യർത്ഥിക്കുന്നു
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതരായ ഉദ്യോഗസ്ഥരുടെ മൂന്നു ഗഡു ക്ഷാമബത്ത (IDA) മരവിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് (DPE) നവംബർ 19 ലെ ഉത്തരവിലൂടെ എല്ലാ പൊതുമേഖലാ സ്ഥാപനമേധാവികൾക്കും നൽകിയിരുന്നു. ഉത്തരവുപ്രകാരം മരവിപ്പിച്ച ക്ഷാമബത്ത 2021 ജൂലൈ മാസത്തിൽ പുനഃസ്ഥാപിക്കാമെന്നും, എന്നാൽ കുടിശ്ശിക നൽകില്ലായെന്നും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ DPE ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്ന ചില കാര്യങ്ങൾ CMD യുടെ…
നവംബർ മാസത്തെ ശമ്പളം നൽകുന്നതിനാവശ്യമായ ഫണ്ട് കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ലഭിച്ചിട്ടുണ്ട്
നവംബർ മാസത്തെ ശമ്പളം നൽകുന്നതിനാവശ്യമായ ഫണ്ട് കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നവംബർ മാസത്തെ ശമ്പളത്തിൽ നിന്നും റിക്കവറി ചെയ്ത (സൊസൈറ്റി ഉൾപ്പടെയുള്ള) തുകയും നൽകുന്നതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്